x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

20 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് സ്ഥാ​പി​ച്ച ക്യൂ​ബ് ഐ​സ് നി​ർ​മാ​ണ യൂ​ണി​റ്റ് പൊ​ളി​ച്ചുനീ​ക്കാ​ന്‍ നി​ര്‍​ദേ​ശം

വെബ് ഡെസ്ക്
Published: September 3, 2026 06:04 AM IST | Updated: September 3, 2026 06:04 AM IST

കോ​ഴി​ക്കോ​ട് : മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന മ​ത്സ്യ​ങ്ങ​ൾ കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കു​ന്ന​തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ എം​പി​ഇ​ഡി​എ ഏ​ക​ദേ​ശം 20 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് സ്ഥാ​പി​ച്ച ക്യൂ​ബ് ഐ​സ് നി​ർ​മാ​ണ യൂ​ണി​റ്റ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി പൊ​ളി​ച്ചു നീ​ക്കി അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ.
പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഉ​ത്ത​ര​വ്.​ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റി​ൽ നി​ന്നും ക​മ്മിഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി. വെ​ള്ള​വും വൈ​ദ്യു​തി​യും ല​ഭി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ യൂ​ണി​റ്റ് ഇ​തു​വ​രെ​യും പ്ര​വ​ർ​ത്തി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു.

യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം മ​ത്സ്യ​ഫെ​ഡി​നാ​ണെ​ന്ന് എം​പി​ഇ​ഡി​എ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും ഇ​ത്ത​രം ഒ​രു കൈ​മാ​റ്റം ന​ട​ന്നി​ട്ടി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

യ​ന്ത്ര​ത്തി​ന്‍റെ 80 ശ​ത​മാ​നം ഭാ​ഗ​ങ്ങ​ളും തു​രു​മ്പെ​ടു​ത്ത് ന​ശി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ഇ​ത് അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഏ​ക​ദേ​ശം അ​ഞ്ച​ടി​യോ​ളം ഉ​യ​ര​മു​ള്ള കോ​ൺ​ക്രീ​റ്റ് സ്ലാ​ബി​ലാ​ണ് ഇ​ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

പ്ലാ​റ്റ്ഫോ​മി​ൽ വി​ള്ള​ലു​ക​ൾ വീ​ണു. ആ​ൽ​മ​ര​ങ്ങ​ൾ വ​ള​ർ​ന്നു. പ്ലാ​റ്റ്ഫോ​മി​ന് മു​ക​ളി​ലു​ള്ള യ​ന്ത്ര​ഭാ​ഗ​ങ്ങ​ൾ ത​ക​ർ​ന്നു​വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.
ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ഉ​ള്ള​പ്പോ​ൾ അ​പ​ക​ട​സാ​ധ്യ​ത വ​ർ​ദ്ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. നൂ​റു​ക​ണ​ക്കി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്ന സ്ഥ​ല​മാ​യ​തി​നാ​ൽ യ​ന്ത്രം അ​ടി​യ​ന്ത​ര​മാ​യി പൊ​ളി​ച്ച് നീ​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു.
അ​പ​ക​ട​സാ​ധ്യ​ത പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ക​മ്മിഷ​ൻ ഫി​ഷ​റീ​സ് ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.

 

Tags : Nattuvishesham Districtnews Deepikanews Directive issued

Recent News

Corehub Up