മാർച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. ബിജു ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: റിസർവ് ബാങ്ക് നിയന്ത്രണമുള്ളതും രാജ്യത്തെതന്നെ ഏറ്റവും മികച്ചതുമായ തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട യുഡിഎഫ് സർക്കാർ നടപടി ഭരണകൂട ഭീകരതയുടെ ഭാഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. ബിജു. ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടതിനെതിരേ എൽഡിഎഫ് നേതൃത്വത്തിൽ സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്തു വർഷം എൽഡിഎഫ് ഗവൺമെന്റ് സഹകരണ പ്രസ്ഥാനങ്ങൾക്ക് നൽകിവന്ന കരുതലും പ്രോത്സാഹനവും ചെറുതല്ല, 2000 കോടിയിൽ അധികം നിക്ഷേപമാണ് സഹകരണ പ്രസ്ഥാനങ്ങൾക്ക് കേരളത്തിലുള്ളതെന്ന് ബിജു ചൂണ്ടിക്കാട്ടി. സിപിഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു. അലക്സ് കണ്ണമല , കെ. പി. ഉദയഭാനു രാജു ഏബ്രഹാം, സജി അലക്സ്, മനു വാസുദേവ് , സുമേഷ് ഐശ്വര്യ, മാത്തൂർ സുരേഷ്, ബി. ഷാഹുൽ ഹമീദ്, നിസാർ നൂർ മഹൽ, രാജു നെടുവംപുറം, എ.പി. ജയൻ, ഡി. സജി, ഓമല്ലൂർ ശങ്കരൻ, എം. വി. സഞ്ജു, ഫിലിപ്പോസ് തോമസ്, ജോർജ് കുരുവിള, ജേക്കബ് ജോർജ്, ചെറിയാൻ ജോർജ് തമ്പു തുടങ്ങിയവർ പ്രസംഗിച്ചു.
Tags : TEC Bank NattuVishasham DistrictNews