കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ റവന്യൂ വകുപ്പ് ജീവനക്കാരെ പാടെ സ്ഥലം മാറ്റി ഭരണകൂടം. സ്ഥലംമാറ്റ ഉത്തരവിനെതിരെ റവന്യു ജീവനക്കാരുടെ പ്രതിഷേധം. വകുപ്പിലെ വിവിധ ഓഫീസുകളില്‍ ജോലി ചെയ്തുവരുന്ന 219 ക്ലര്‍ക്കുമാരെയാണ് ഈ മാസം 19ലെഉത്തരവ് പ്രകാരം ജില്ലാ കളക്ടര്‍ കഴിഞ്ഞദിവസം സ്ഥലംമാറ്റിയത്.
രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റമാണിതെന്നും ഈ നടപടി പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്നും ജീവനക്കാരുടെ സംഘടനകള്‍ ആരോപിക്കുന്നു. വില്ലേജ് ഓഫീസുകള്‍ ഉള്‍പ്പെടെ ഉള്ള റവന്യു ഓഫീസുകളിലെ ജീവനക്കാരെയാണ് സഥലംമാറ്റിയിരിക്കുന്നത്. പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചുകൊണ്ട് 3 /2017 നമ്പറായി സര്‍ക്കാര്‍ ഇറക്കിയിട്ടുള്ള ഉത്തരവിന്റെ ലംഘനമാണ് കോഴിക്കോട് ജില്ലയിലെ സ്ഥലമാറ്റ ഉത്തരവിലൂടെ ഉണ്ടായിട്ടുള്ളതെന്ന് ജീവനക്കാര്‍ പറയുന്നു.
ചട്ടങ്ങളും നിയമങ്ങളും പാലിച്ചുകൊണ്ട് ജീവനക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സ്ഥലംമാറ്റം നടത്തിവരുന്ന നടപടി പുനസ്ഥാപിക്കണമെന്നും കേരള റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന് ജില്ലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. നിയമവിരുദ്ധ സ്ഥല മാറ്റങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവും സംഘടിപ്പിക്കുമെന്നും നിയമവിരുദ്ധ ഉത്തരവുകള്‍ ഇറക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഉള്‍പ്പെടെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കേരള റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന് നേതാക്കളായ ആര്. സിന്ധു, സുനില്‍കുമാര്‍, അമൃതരാജ് എന്നിവര്‍ മുന്നറിയിപ്പു നല്കി.
അന്യായമായ സ്ഥലം മാറ്റത്തിനെതിരായി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ ജീവനക്കാര്‍ കേസ് ഫയല്‍ ചെയ്ത് നിയമപോരാട്ടം നടത്തിവരുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവിലൂടെ ജില്ലയിലെ 219 ജീവനക്കാരെ വീണ്ടും സ്ഥലം മാറ്റി ഉത്തരവിറക്കിയിരിക്കുന്നത്.
Tags : Local News Nattuvishesham Kozhikode