പ്രതീകാത്മക ചിത്രം
കൊല്ലം: സംസ്ഥാന സ്കൂള്‍ കായികമേളയുടെ ഭാഗമായുള്ള ജില്ലാ സ്കൂള്‍ കായികമേളയിലെ ഷൂട്ടിംഗ് മത്സരങ്ങള്‍ ഇന്ന് നടക്കും. ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലെ ജില്ലാ റൈഫിള്‍ അസോസിയേഷന് ഓഫ് കൊല്ലം ഇന്‍ഡോര്‍ ഷൂട്ടിംഗ് റേഞ്ചിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
ജില്ലയിലെ വിവിധ വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നുള്ള കായികതാരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. ഇതില്‍ യോഗ്യത നേടുന്നവര്‍ ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ജില്ലയെ പ്രതിനിധീകരിക്കും. മത്സരത്തിന് യോഗ്യത നേടി രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയ കായികതാരങ്ങള്‍ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് (ആധാര്‍) എന്നിവ സഹിതം രാവിലെ 9.30ന് ആശ്രാമം ഡ്രാക്ക് ഷൂട്ടിംഗ് റേഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക്: ഗോകുല്‍ യു (കണ്‍വീനര്‍, കൊല്ലം ജില്ലാ കായികമേള, പൊതുവിദ്യാഭ്യാസ വകുപ്പ്) - 8921536881, വിഘ്നു രാജ് (സെക്രട്ടറി, ജില്ലാ റൈഫിള്‍ അസോസിയേഷന്, കൊല്ലം) 9496468201, 9446794470.
Tags : School Games NattuVishasham DistrictNews