x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ൾ​ഡ് ക​പ്പ് വൈ​ബി​ൽ ലൂ​ർ​ദ് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ടേ​ഴ്സ് ഡേ


Published: July 3, 2026 04:35 AM IST | Updated: July 3, 2026 04:35 AM IST

എ​റ​ണാ​കു​ളം ലൂ​ർ​ദ് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ടേ​ഴ്സ് ദി​നാ​ച​ര​ണം വ​രാ​പ്പു​ഴ സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ച്ചി: എ​റ​ണാ​കു​ളം ലൂ​ർ​ദ് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ടേ​ഴ്സ് ദി​നാ​ച​ര​ണം ( സ​നാ​രേ​വ 26 – ദി ​ഗെ​യിം ഓ​ഫ് ഹീ​ലിം​ഗ്) ന​ട​ത്തി. ഫി​ഫ വേ​ൾ​ഡ് ക​പ്പി​ന്‍റെ ആ​വേ​ശം പ​ക​ർ​ത്തി​ക്കൊ​ണ്ട് എ​ല്ലാ ഡോ​ക്ട​ർ​മാ​രു​ടെ​യും ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ വേ​ൾ​ഡ് ക​പ്പ് മാ​തൃ​ക​യി​ലു​ള്ള പ്ര​ത്യേ​ക പി​ര​മി​ഡ് ഒ​രു​ക്കി​യ​ത് ആ​ഘോ​ഷ​ത്തി​ന്‍റെ ആ​ക​ർ​ഷ​ണ​മാ​യി.

വ​രാ​പ്പു​ഴ സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​രോ ചി​കി​ത്സ​യും മ​നു​ഷ്യ ജീ​വി​ത​ത്തി​ന്‍റെ മ​ഹ​ത്വ​വും പ​രി​ശു​ദ്ധി​യും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന പ്ര​വ​ർ​ത്തി​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​സ​ന്ധി​ക​ളു​ടെ മു​ന്നി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന ശ​ക്തി​യു​ടെ പ്ര​തീ​ക​ങ്ങ​ളാ​യാ​ണ് ഡോ​ക്ട​ർ​മാ​രെ സ​മൂ​ഹം കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​വി​ധ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ലൂ​ർ​ദ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ. ​വി​മ​ൽ ഫ്രാ​ൻ​സി​സ്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി റാ​ഫേ​ൽ കോ​മ​രം​ചാ​ത്ത്, ന​ടി അ​ഞ്ജ​ലി നാ​യ​ർ,മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​പോ​ൾ പു​ത്തൂ​രാ​ൻ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​സ​ന്തോ​ഷ് ജോ​ൺ ഏ​ബ്ര​ഹാം, ഡോ. ​അ​നൂ​ഷ വ​ർ​ഗീ​സ്, സി​സ്റ്റ​ർ ഗോ​ൾ​ഡി​ൻ പീ​റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​വി​ധ റോ​ട്ട​റി ക്ല​ബ്ബു​ക​ൾ ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്കാ​യി ന​ൽ​കി​യ ഡ​യാ​ലി​സി​സ് ക​ൺ​സ്യൂ​മ​ബി​ൾ കി​റ്റു​ക​ൾ അ​ധി​കൃ​ത​ർ ഏ​റ്റു​വാ​ങ്ങി.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up