x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​വ​ർ​ഗീ​സ് കു​ര്യ​ൻ അ​വാ​ർ​ഡ് പ​ഴ​ശി​രാ​ജാ ന​ഗ​ർ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്

വെബ് ഡെസ്ക്
Published: September 3, 2026 06:03 AM IST | Updated: September 3, 2026 06:03 AM IST

ചാ​വ​ശേ​രി​യി​ലെ പ​ഴ​ശി രാ​ജാ ന​ഗ​ർ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ കെ​ട്ടി​ടം.

ചാ​വ​ശേ​രി: ക്ഷീ​ര​മേ​ഖ​ല​യി​ലെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള 2026-ലെ ​കാ​ലി​ക്ക​ട്ട് സി​റ്റി സ​ർ​വീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ ഡോ. ​വ​ർ​ഗീ​സ് കു​ര്യ​ൻ അ​വാ​ർ​ഡ് പ​ഴ​ശി​രാ​ജാ ന​ഗ​ർ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്. കാ​സ​ർ​ഗോ​ഡ് മു​ത​ൽ പാ​ല​ക്കാ​ട് വ​രെ​യു​ള്ള മ​ല​ബാ​ർ മേ​ഖ​ല​യി​ലെ ക്ഷീ​ര സം​ഘ​ങ്ങ​ളി​ലെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​നും ക​ർ​ഷ​ക ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മി​ക​ച്ച ഭ​ര​ണ നി​ർ​വ​ഹ​ണം, സാ​മ്പ​ത്തി​ക അ​ച്ച​ട​ക്കം, സു​താ​ര്യ​ത, ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​ന്ന മി​ക​ച്ച സേ​വ​ന​ങ്ങ​ൾ എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണു പു​ര​സ്കാ​രം.

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ഇ​രി​ട്ടി ബ്ലോ​ക്കി​ൽ ചാ​വ​ശേ​രി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘം 1984 ന​വം​ബ​ർ 22നു ​ര​ജി​സ്റ്റ​ർ ചെ​യ്ത് 1985 ജ​നു​വ​രി 18നു ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. വെ​റും 15 ലി​റ്റ​ർ പാ​ൽ സം​ഭ​രി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന​ത്തി​നു തു​ട​ക്കം. ഇ​ന്ന് ഏ​ക​ദേ​ശം 150 ക്ഷീ​ര​ക​ർ​ഷ​ക​രി​ൽ നി​ന്ന് പ്ര​തി​ദി​നം 1500 ലി​റ്റ​റോ​ളം പാ​ൽ സം​ഭ​രി​ക്കു​ന്ന നി​ല​യി​ലേ​ക്ക് സം​ഘം വ​ള​ർ​ന്നു. സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന മി​ക​വി​നും സാ​മ്പ​ത്തി​ക അ​ച്ച​ട​ക്ക​ത്തി​നു​മു​ള്ള അം​ഗീ​കാ​ര​മാ​യി തു​ട​ർ​ച്ച​യാ​യി പ​ത്തു വ​ർ​ഷ​ത്തോ​ള​മാ​യി എ ​ഓ​ഡി​റ്റ് ക്ലാ​സി​ഫി​ക്കേ​ഷ​ൻ നി​ല​നി​ർ​ത്തി​വ​രു​ന്നു​ണ്ട്.

2025-26 വ​ർ​ഷം വ​രെ​യു​ള്ള ഓ​ഡി​റ്റു​ക​ളും പൂ​ർ​ത്തീ​ക​രി​ച്ച സം​ഘം മി​ക​ച്ച ഭ​ര​ണ നി​ർ​വ​ഹ​ണ​ത്തി​ന്‍റെ മാ​തൃ​ക​യാ​യാ​ണ് മു​ന്നേ​റു​ന്ന​ത്. ക​ർ​ഷ​ക​ർ​ക്ക് മി​ക​ച്ച സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ സ്വ​ന്തം കെ​ട്ടി​ട​ത്തി​ലാ​ണു സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ആ​ധു​നി​ക ല​ബോ​റ​ട്ട​റി, മീ​റ്റിം​ഗ് ഹാ​ൾ, ഓ​ഫീ​സ് സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ്, മി​ൽ​മ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ വി​വി​ധ ക​ർ​ഷ​ക ക്ഷേ​മ പ​ദ്ധ​തി​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും അ​ർ​ഹ​രാ​യ ക​ർ​ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ലും സം​ഘം സ​ജീ​വ​മാ​ണ്.

അ​ഞ്ചി​നു കോ​ഴി​ക്കോ​ട് കാ​ലി​ക്ക​ട്ട് സി​റ്റി സ​ർ​വീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് സം​ഘ​ത്തി​ന് സ​മ്മാ​നി​ക്കും. സം​ഘ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും​ചേ​ർ​ന്ന് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങും.
15 ലി​റ്റ​റി​ൽ​നി​ന്ന് 1500 ലി​റ്റ​റി​ലേ​ക്കു​ള്ള വ​ള​ർ​ച്ച​യും പ​തി​റ്റാ​ണ്ടു​ക​ളാ​യി ക​ർ​ഷ​ക​രോ​ടൊ​പ്പം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​ഗ​ണി​ച്ച് ല​ഭി​ക്കു​ന്ന ഈ ​പു​ര​സ്കാ​രം പ​ഴ​ശി​രാ​ജാ ന​ഗ​ർ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ​യും നൂ​റു​ക​ണ​ക്കി​ന് ക്ഷീ​ര​ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളു​ടെ​യും അ​ഭി​മാ​ന നേ​ട്ട​മാ​യി മാ​റി. ക​ർ​ഷ​ക​രു​ടെ അ​ധ്വാ​ന​ത്തി​നും സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ശ​ക്തി​ക്കും ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണ് ഡോ. ​വ​ർ​ഗീ​സ് കു​ര്യ​ൻ അ​വാ​ർ​ഡെ​ന്ന് സം​ഘം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews

Recent News

Corehub Up