പ്രതീകാത്മക ചിത്രം
ഉപ്പുതറ: കരാർ ജീവനക്കാരിയെച്ചൊല്ലി ഉപ്പുതറ പഞ്ചായത്ത് കമ്മിറ്റിയിൽ നാടകീയ രംഗങ്ങൾ. പ്രതിപക്ഷ ബഹളത്തെത്തുടർന്ന് പ്രസിഡന്റ് അടക്കം പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു. ഭരണസമിതിയെ പിന്തുണയ്ക്കുന്ന വൈസ് പ്രസിഡന്റും ബിജെപി അംഗവും പ്രതിപക്ഷത്തോടൊപ്പം ചേർന്നതാണ് നാടകീയ രംഗങ്ങൾക്ക് ഇടയാക്കിയത്. ഉപ്പുതറ പഞ്ചായത്തിൽ ടെക്നിക്കൽ അസിസ്റ്റന്റായി ജോലിനോക്കിയിരുന്ന ജീവനക്കാരിയുടെ കരാർ പതുക്കിനൽകാൻ മുൻ സെക്രട്ടറി തയാറായില്ല.
ഇതേത്തുടർന്ന് ഈ ജീവനക്കാരിയെ മാറ്റിനിർത്തിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന കമ്മിറ്റിയുടെ തുടക്കത്തിൽ വിഷയം ചർച്ചയ്ക്ക് വന്നു. എന്നാൽ അജണ്ടയിൽ ഈ വിഷയം ഉണ്ടായിരുന്നില്ല. ഇതേത്തുടർന്ന് വൈസ് പ്രസിഡന്റും തർക്കം ഉന്നയിച്ചു. തന്റെ ബന്ധുവാണ് ജീവനക്കാരിയെന്നും ജോലി നൽകണമെന്നും പറഞ്ഞ് ബഹളം കൂട്ടിയപ്പോൾ എൽഡിഎഫ് അംഗങ്ങളെയുംകൂട്ടി പ്രസിഡന്റ് കമ്മിറ്റി ബഹിഷ്കരിച്ചു.
തിങ്കളാഴ്ച അടിയന്തര കമ്മിറ്റികൂടി തീരുമാനം ഉണ്ടാക്കാമെന്നറിയിച്ചിട്ടും ബഹളം തുടരുകയായിരുന്നെന്നു പ്രസിഡന്റ് പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews Dramatic scenes