പേരാവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് പത്താം വാർഡ് മെംബർ ജൂബിലി ചാക്കോ സ്വന്തം ചെലവിൽ വാർഡിലെ കുടിവെള്ളമില്
പേരാവൂർ: പ്രദേശത്തെ വിവിധ മേഖലകളിൽ കുടിവെള്ള പ്രശ്നം രൂക്ഷമായിട്ടും വിതരണം നടത്താത്ത പഞ്ചായത്ത് നിലപാടിൽ പ്രതിഷേധിച്ച് പത്താം വാർഡ് മെംബർ ജൂബിലി ചാക്കോ സ്വന്തം നിലയ്ക്ക് വാർഡിൽ കുടിവെള്ള വിതരണം നടത്തി പ്രതിഷേധിച്ചു.
കഴിഞ്ഞ ഭരണസമിതി യോഗത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് അജൻഡയിൽ ഉൾപ്പെടുത്തിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ വാർഡിൽ കുടിവെള്ള വിതരണം തുടങ്ങിയത്.
പാലപ്പുഴയിൽ കുടിവെള്ള വിതരണത്തിനായി ഉപയോഗിക്കുന്ന കിണറിൽ നിന്നാണ് പേരാവൂരിലെ പത്താം വാർഡിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം വിതരണം ചെയ്തത്.
വാർഡ് മെംബർ സ്വന്തം കൈയിൽ നിന്ന് പണം ചെലവഴിച്ചാണ് നാട്ടുകാർക്ക് ഇത്തരത്തിൽ കുടിവെള്ളമെത്തിച്ചു നൽകുന്നത്.
കുടിവെള്ളം വിതരണം ചെയ്യുന്നത് സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റിനോടും വൈസ് പ്രസിഡന്റിനോടും ഇത് സംബന്ധിച്ച് പരാതി പറയുകയും ചെയ്തിരുന്നെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇത്തരത്തിൽ കുടിവെള്ളം വിതരണം ചെയ്തതെന്ന് ജൂബിലി ചാക്കോ പറഞ്ഞു.