x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടി​വെ​ള്ള​സ്രോ​ത​സു​ക​ൾ ശു​ചീ​ക​രി​ക്കും


Published: August 9, 2026 04:58 AM IST | Updated: August 9, 2026 04:58 AM IST

മ​ല്ല​പ്പ​ള്ളി: പ്ര​ള​യ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ലി​ന​മാ​യ മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളും പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​റ്റി​ച്ചു വൃ​ത്തി​യാ​ക്കി രോ​ഗാ​ണു വി​മു​ക്ത​മാ​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കെ. ​ജി. സാ​ബു പ​റ​ഞ്ഞു. ഇ​തി​നാ​യി രൂ​പീ​ക​രി​ച്ച ക​ർ​മ​സേ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​രോ​ഗ്യ​വ​കു​പ്പ്, കു​ടും​ബ​ശ്രീ, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, ഹ​രി​ത​ക​ർ​മ സേ​ന, തൊ​ഴി​ലു​റ​പ്പ് എ​ന്നി​വ​രെ യോ​ജി​പ്പി​ച്ചാ​ണ് ക​ർ​മ​സേ​ന​യ്ക്കു രൂ​പം ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്തി​നെ ര​ണ്ട് മേ​ഖ​ല​ക​ളാ​യി തി​രി​ച്ച് പ്ര​ള​യ​ദു​രി​തം കൂ​ടു​ത​ൽ ബാ​ധി​ച്ച മേ​ഖ​ല​യ്ക്ക് മു​ൻ‌​തൂ​ക്കം ന​ൽ​കും. എ​ട്ട് വാ​ർ​ഡു​ക​ളെ​യാ​ണ് വെ​ള്ള​പ്പൊ​ക്കം ബാ​ധി​ച്ച​ത്. 385 വീ​ടു​ക​ളി​ലും നൂറില​ധി​കം ക​ട​ക​ളി​ലും വെ​ള്ളം ക​യ​റു​ക​യു​ണ്ടാ​യി. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ ഉ​ണ്ടാ​യ​ത്. വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശ​വും ഉ​ണ്ടാ​യി. നി​ര​വ​ധി റോ​ഡു​ക​ളും, ക​ലു​ങ്കു​ക​ളും താ​റു​മാ​റാ​യി. ഇ​വ പു​ന​ർ​നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു സു​ഭാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ എ​സ്. പാ​ർ​ഥൻ, അ​നു എ​ബി വ​ർ​ഗീ​സ്, ജീ​ന കെ.​ ചാ​ക്കോ, ഷൈ​നി ഫി​ലി​പ്പ്, പ്ര​കാ​ശ്കു​മാ​ർ വ​ട​ക്കേ​മു​റി, സോ​ഫി ജോ​ജോ, പി.​ഡി. ത​ങ്ക​മ്മ, സ​ണ്ണി ജോ​ൺ​സ​ൻ, റീ​ന യു​ഗേ​ഷ്, ജേ​ക്ക​ബ് റ്റി. ​കു​ഴു​വേ​ലി​ൽ, അ​നി​ത പി.​ മാ​ത്യു, പി.​ആ​ർ. മി​നി​കു​മാ​രി, സ​ന്തോ​ഷ്‌ ചാ​മ​ക്കാ​ല, സെ​ക്ര​ട്ട​റി എ​ൻ. സു​നി​ൽ​കു​മാ​ർ, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൺ ര​ജ​നി, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ അ​പ​ർ​ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Drinking water sources

Recent News

Corehub Up