x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ര​ൾ​ച്ച പ്ര​തി​രോ​ധ മു​ന്നൊ​രു​ക്കം എം​എ​ൽ​എയു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു

വെബ് ഡെസ്ക്
Published: September 15, 2026 04:30 AM IST | Updated: September 15, 2026 04:30 AM IST

കൊ​ള​വ​ള്ളി പാ​ട​ശേ​ഖ​രം ഐ.​സി.​ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ.

പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ വ​ര​ൾ​ച്ച പ്ര​തി​രോ​ധ മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്കാ​യി ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം ചേ​ർ​ന്നു. ജ​ല​സേ​ച​ന, റ​വ​ന്യു, കൃ​ഷി വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. കേ​ര​ള, ക​ർ​ണാ​ട​ക അ​തി​ർ​ത്തി ഗ്രാ​മ​മാ​യ ക​ബ​നീ തീ​ര​ത്തെ കൊ​ള​വ​ള്ളി​യി​ലാ​യി​രു​ന്നു യോ​ഗം. കാ​ല​വ​ർ​ഷ​ത്തി​ലു​ണ്ടാ​യ വ​ലി​യ കു​റ​വും ഇ​തേ​ത്തു​ട​ർ​ന്ന് ക​ബ​നി ന​ദി​യി​ലും കൈ​വ​ഴി​ക​ളാ​യ തോ​ടു​ക​ളി​ലും വേ​ന​ലാ​രം​ഭി​ത്തി​ൽ ത​ന്നെ ജ​ല​നി​ര​പ്പ് കു​ത്ത​നെ താ​ഴ്ന്ന​തും ജ​ല​സേ​ച​ന​ത്തി​ന്‍റെ കു​റ​വു​മൂ​ലം കാ​ർ​ഷി​ക മേ​ഖ​ല നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളും ച​ർ​ച്ച​യാ​യി.

കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​ക്കാ​വ​ശ്യ​മാ​യ ജ​ല​സേ​ച​ന സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി ന​ൽ​കാ​ൻ ജ​ല​സേ​ച​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി. പ്ര​ദേ​ശ​ത്ത് നി​ല​വി​ലു​ള്ള ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ളു​ടെ ത​ക​രാ​റി​ലാ​യ മോ​ട്ടോ​റു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി.
ക​ർ​ണാ​ട​ക സ​ർ​ക്കാ​രു​മാ​യി സ​ഹ​ക​രി​ച്ച് ക​ബ​നി ന​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ത​ട​യ​ണ​കെ​ട്ടി വെ​ള്ളം സം​ഭ​രി​ക്കു​ന്ന​തി​നു​ള്ള ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. മു​ള്ള​ൻ​കൊ​ല്ലി​യി​ലെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടു​ത്ത​യാ​ഴ്ച ജ​ല​സേ​ച​ന മ​ന്ത്രി​യെ നേ​രി​ൽ കാ​ണും.

കൊ​ള​വ​ള്ളി​യി​ലെ പ​ട്ട​യ​മി​ല്ലാ​ത്ത ഭൂ​മി​യി​ൽ നെ​ൽ​ക്കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി നാ​ശ​മു​ണ്ടാ​യാ​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നാ​യി റ​വ​ന്യു, കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​നു​ഭാ​വ​പൂ​ർ​വ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം നി​ർ​ദേ​ശി​ച്ചു. മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​നു ക​ച്ചി​റ​യി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഗി​രി​ജ കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, ത​ഹ​സി​ൽ​ദാ​ർ വി.​ആ​ർ. ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : District News Nattuvishesham Meeting MLA's leadership

Recent News

Corehub Up