x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല: ആ​ശ​ങ്ക​ക​ള്‍ ദു​രീ​ക​രി​ക്ക​ണ​മെ​ന്ന് മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍

വെബ് ഡെസ്ക്
Published: September 6, 2026 01:11 AM IST | Updated: September 6, 2026 01:11 AM IST

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല(​ഇ​എ​സ്എ) വി​ജ്ഞാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ള്‍​ക്കു​ള്ള ആ​ശ​ങ്ക ദു​രീ​ക​രി​ക്ക​ണ​മെ​ന്ന് മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍ ഭ​ദ്രാ​സ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ല്‍ ആ​ക്ഷേ​പ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും സ​മ​യ​ബ​ന്ധി​ത​മാ​യി ബോ​ധി​പ്പി​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍​ക്ക് സൗ​ക​ര്യം ഒ​രു​ക്ക​ണം. ക​ര്‍​ഷ​ക​രു​ടേ​ത​ട​ക്കം ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​ങ്ങ​ള്‍​ക്ക് അ​നാ​വ​ശ്യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ര്‍ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​വും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും ഒ​രു​പോ​ലെ പ​രി​ഗ​ണി​ച്ചു​ള്ള സ​മീ​പ​ന​മാ​ണ് ഇ​എ​സ്എ വി​ഷ​യ​ത്തി​ല്‍ ഉ​ണ്ടാ​കേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​സോ​സി​യേ​ഷ​ന്‍ ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് പ്രി​ന്‍​സ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഭാ​ത​ല പ്ര​സി​ഡ​ന്‍റ് ഡോ. ​എ​സ്.​ആ​ര്‍. ബൈ​ജു മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കി. മു​ഖ്യ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ കീ​പ്പ​ള്ളി​ല്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ, വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ഡോ. ​ജേ​ക്ക​ബ് ഓ​ലി​ക്ക​ല്‍, ഗു​രു​കു​ലം മൈ​ന​ര്‍ സെ​മി​നാ​രി റെ​ക്ട​ര്‍ ഫാ. ​ഡോ. ചാ​ക്കോ വെ​ള്ളം​ച്ചാ​ലി​ല്‍, അ​സോ​സി​യേ​ഷ​ന്‍ രൂ​പ​ത മു​ന്‍ പ്ര​സി​ഡ​ന്‍റ് പി.​ഐ. വ​ര്‍​ഗീ​സ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ചാ​ക്കോ ന​രി​മ​റ്റ​ത്തി​ല്‍, രൂ​പ​ത വൈ​ദി​കോ​പ​ദേ​ഷ്ടാ​വ് ഫാ. ​ജ​യിം​സ് മ​ലേ​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up