x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ക്ക് പ​ട​ന്ന​യി​ലെ കു​ട്ടി​ക​ളു​ടെ വ​ലി​യ ന​ന്ദി


Published: January 20, 2026 01:28 AM IST | Updated: January 20, 2026 01:28 AM IST

പ​ട​ന്ന എം​ആ​ർ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ വേ​റി​ട്ട രീ​തി​യി​ൽ അ​ണി​നി​ര​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​ക്ക് "ന​ന്ദി' രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ.

പ​ട​ന്ന (കാ​സ​ർ​ഗോ​ഡ്) : ത​ന്‍റെ ക​ടു​ത്ത രോ​ഗാ​വ​സ്ഥ​യി​ലും ക​ല​യു​ടെ ഉ​പാ​സ​ന തു​ട​ർ​ന്ന പ​ട​ന്ന​യി​ലെ സി​യ ഫാ​ത്തി​മ എ​ന്ന വി​ദ്യാ​ർ​ഥി​നി​ക്ക് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ വീ​ട്ടി​ലി​രു​ന്ന് പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​ക്കും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ അ​ധി​കൃ​ത​ർ​ക്കും വേ​റി​ട്ട രീ​തി​യി​ൽ വ​ലി​യ ന​ന്ദി അ​ർ​പ്പി​ച്ച് പ​ട​ന്ന എം​ആ​ർ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. സ്കൂ​ളി​ലെ മി​നി സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ കു​ട്ടി​ക​ൾ അ​ക്ഷ​ര​രൂ​പ​ത്തി​ൽ നി​ന്നാ​ണ് ന​ന്ദി അ​റി​യി​ച്ച​ത്.

ശ​രീ​ര​ത്തെ ത​ള​ർ​ത്തു​ന്ന വേ​ദ​ന​യി​ലും തോ​ൽ​ക്കാ​ൻ മ​ന​സി​ല്ലാ​ത്ത സി​യ​യു​ടെ മ​ന​ക്ക​രു​ത്തി​ന് വി​ദ്യാ​ഭ്യാ​സ അ​ധി​കൃ​ത​ർ ന​ൽ​കി​യ പി​ന്തു​ണ​യ്ക്ക് ആ​ദ​ര​വു​മാ​യാ​ണ് സ്കൂ​ളി​ലെ 1100 ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ളും അ​ണി​നി​ര​ന്ന് സ്റ്റേ​ഡി​യ​ത്തി​ൽ ന​ന്ദി എ​ന്ന കൂ​റ്റ​ൻ അ​ക്ഷ​ര​മാ​ല തീ​ർ​ത്ത​ത്. പ്രി​ൻ​സി​പ്പ​ൽ എം.​സി. ശി​ഹാ​ബി​ന്‍റെ ആ​ശ​യ​ത്തി​ൽ ഉ​രു​ത്തി​രി​ഞ്ഞ ഈ ​വേ​റി​ട്ട സ്നേ​ഹ​പ്ര​ക​ട​ന​ത്തി​ന് നാ​ട​ൻ ക​ലാ​പ്ര​വ​ർ​ത്ത​ക​ൻ ജു​നൈ​ദ് മെ​ട്ട​മ്മ​ലാ​ണ് സം​വി​ധാ​ന​മൊ​രു​ക്കി​യ​ത്.

Tags : Education Minister nattuvishesham local news

Recent News

Corehub Up