നേത്രദാന പക്ഷാചരണ പരിപാടികൾ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എ. അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം, ജില്ലാ ആശുപത്രി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിവിൽസ്റ്റേഷനിലെ ജീവനക്കാർക്കായി ബോധവത്കരണ സെമിനാർ, ഓൺലൈൻ പ്രശ്നോത്തരി, കാഴ്ച പരിശോധനാക്യാമ്പ് എന്നിവ സംഘടിപ്പിച്ചു.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എ. അബ്ദുൾ ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു. മരണാനന്തരം നേത്രദാനം ചെയ്ത പെരിങ്കുന്നം സ്വദേശിനി പാലാട്ടുകൊളുമ്പ് വീട്ടിൽ വത്സലയുടെ മകൻ വിഘ്നേഷിനെ ചടങ്ങിൽ ആദരിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കാവ്യ കരുണാകരൻ അധ്യക്ഷയായി. ഹുസൂർ ശിരസ്തദാർ പി. ഷാജി നേത്രദാന പക്ഷാചരണ ബോധവത്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജില്ലാ ആശുപത്രി ഓഫ്താൽമിക് സർജൻ ഡോ.എ. റോഹൻ ബോധവത്കരണ ക്ലാസിനു നേതൃത്വം നൽകി. ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ സയന, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ രജീന രാമകൃഷ്ണൻ, ജില്ലാ ഓഫ്താൽമിക് കോർഡിനേറ്റർ രാധാദേവി എസ് ജെ തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് കാഴ്ച പരിശോധന ക്യാമ്പ് നടത്തി. ഇരുനൂറ്റിയന്പതോളം ജീവനക്കാർ പങ്കെടുത്തു.
Tags : Nattuvishesham DistrictNews