ചക്കിട്ടപാറ:ചക്കിട്ടപാറ ശാന്തി പാലിയേറ്റീവ് കെയറിന് അന്തരിച്ച താനിയോട് പട്ടേരി കണ്ടി മാതയുടെ സ്മരണാർത്ഥം നൽകിയ വീൽചെയർ തുടങ്ങിയ ഉപകരണങ്ങൾ പന്നിക്കോട്ടൂർ പിഎച്ച് സിമെഡിക്കൽ ഓഫീസർ ഡോ. സി.കെ. വിനോദ് ഏറ്റു വാങ്ങി.കുടുംബത്തിനു വേണ്ടി പട്ടേരി കണ്ടി ലിബീഷ്, ദാമോദരൻ എന്നിവർ സാധനങ്ങൾ കൈമാറി.
ചടങ്ങിൽ ബോബി ഓസ്റ്റിൻ, ശ്രീധരൻ പെരുവണ്ണാമൂഴി, നോബി ജോസഫ്. പ്രിയംവദ രഘു, സിസ്റ്റർ ഷൈനി, തോമസ് ചെരിയമ്പുറത്ത് എന്നിവർ പ്രസംഗിച്ചു.
സക്സസ് ഗാര്‍ഡനില്‍ മെഗാ ഇവന്റ് സംഘടിപ്പിക്കുന്നു
കോഴിക്കോട്: സക്സസ് ഗാര്‍ഡനില്‍ ഐഇഎല്‍ടിഎസ് -ഐഡിപി മെഗാ ഇവന്റ് സംഘടിപ്പിക്കുന്നു.
10ന് രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെ തിരുവമ്പാടി സക്സസ് ഗാര്ഡന് ക്യാമ്പസിലാണ് പരിപാടി.16 വർഷമായി ഐഇഎല്‍ടിഎസ് പരിശീലന രംഗത്ത് കൈവരിച്ച വിശ്വാസത്തിന്റെയും മികവിന്റെയും പാരമ്പര്യത്തിന് ആദരമായി സംഘടിപ്പിക്കുന്ന ഈ മെഗാ ഇവന്റ് പുതിയ ദിശയും അവസരങ്ങളും നൽകുന്ന വേറിട്ട അനുഭവമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.പരിപാടിയുടെ ഭാഗമായി ഐഇഎല്‍ടിഎസ് പരീക്ഷയെക്കുറിച്ചുള്ള ഫ്രീ ഓറിയന്റെഷന്‍ സെഷന്, മാസ്റ്റര്‍ ക്ലാസ്, പുതുക്കിയ ഐഇഎല്‍ടിഎസ് പരീക്ഷയെക്കുറിച്ചുള്ള ഓറിയന്റെഷന്‍ സെഷന്, തെരഞ്ഞെടുത്ത വിദ്യാര്‍ഥികൾക്കായി കമ്പ്യൂട്ടര്‍ മോക് ടെസ്റ്റ് , വിദേശപഠനവുമായി ബന്ധപ്പെട്ട വ്യക്തിഗത കൗണ്‍സിലിംഗ് എന്നിവ ഉണ്ടായിരിക്കും. ഫോണ്‍:94478 14774.