x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്എ അ​തി​ർ​ത്തി​നി​ർ​ണ​യം പു​നഃ​പ​രി​ശോ​ധി​ക്ക​ണം: ജോ​സ് കെ. ​മാ​ണി

വെബ് ഡെസ്ക്
Published: August 20, 2026 02:19 AM IST | Updated: August 20, 2026 02:19 AM IST

കേരള കോൺഗ്രസ് (എം) കോഴിക്കോട് ജില്ലാ ഏകദിന ക്യാമ്പ് ജോസ് കെ. മാണി എം പി ഉദ്ഘാടനം ചെയ്യുന്നു.

കോ​ഴി​ക്കോ​ട്: ജൂ​ലാ​യ് 27ന് ​കേ​ന്ദ്രം പു​റ​പ്പെ​ടു​വി​ച്ച ഏ​ഴാ​മ​ത് ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ലെ അ​തി​ർ​ത്തി​നി​ർ​ണ​യ​വും ഭൂ​പ​ട​ങ്ങ​ളും ശാ​സ്ത്രീ​യ​മാ​യി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ജോ​സ് കെ. ​മാ​ണി എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​കോ​ഴി​ക്കോ​ട് ജി​ല്ലാ ഏ​ക​ദി​ന ക്യാ​മ്പ് കൈ​ര​ളി ശ്രീ ​വേ​ദി ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​ൾ​പ്പെ​ട്ട വി​ല്ലേ​ജു​ക​ളു​ടെ വ്യ​ക്ത​മാ​യ മാ​പ്പ് കേ​ര​ള ബ​യോ ഡ​യ​വേ​ഴ്സി​റ്റി ബോ​ർ​ഡി​ന്‍റെ സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​ണം. വ​ന​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ, ത​ല​മു​റ​ക​ളാ​യി കൃ​ഷി ചെ​യ്ത് ജീ​വി​ക്കു​ന്ന ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത് നീ​തി​യു​ക്ത​മ​ല്ല.

പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ 56,825.7 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശം പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​യി നി​ർ​ദേ​ശി​ക്കു​ന്ന ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ കേ​ര​ള​ത്തി​ലെ 131 ഗ്രാ​മ​ങ്ങ​ളി​ലാ​യി 9,993.7 ച​തു​ര​ശ്ര​കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​മാ​ണ് ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ത് സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളി​ൽ വ​ന്ന തെ​റ്റാ​ണ്.

ഈ ​തെ​റ്റു തി​രു​ത്താ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കേ​ര​ള സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണം. ഒ​രു വി​ല്ലേ​ജി​നെ മു​ഴു​വ​നാ​യി ഇ​എ​സ്എ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന രീ​തി ശ​രി​യ​ല്ല. പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നെ പൂ​ർ​ണ​മാ​യി പി​ന്തു​ണ​യ്ക്കു​ന്നു​വെ​ങ്കി​ലും പു​നഃ​പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മേ അ​ന്തി​മ​വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കാ​വൂ​വെ​ന്നും ജോ​സ് കെ. ​മാ​ണി എം​പി കൂ​ട്ടി​ച്ചേ​ർ​ത്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ൻ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റ്യ​ൻ, മു​ൻ എം​എ​ൽ​എ അ​ഡ്വ. ജോ​ബ് മൈ​ക്കി​ൾ, കെ.​എം. പോ​ൾ​സ​ൺ, ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, കെ.​കെ. നാ​രാ​യ​ണ​ൻ, വി​നോ​ദ് കി​ഴ​ക്ക​യി​ൽ, ബോ​ബി മൂ​ക്ക​ൻ തോ​ട്ടം, റു​ഖി​യ ബീ​വി, സു​രേ​ന്ദ്ര​ൻ പാ​ലേ​രി, പ്രി​ൻ​സ് പു​ത്ത​ൻ ക​ണ്ടം, റോ​യി മു​രി​ക്കോ​ലി​ൽ, ബോ​ബി ഓ​സ്‌​റ്റ്യ​ൻ, മാ​ത്യു ചെ​മ്പോ​ട്ടി​ക്ക​ൽ, സ​ണ്ണി ഞെ​ഴു​കും​കാ​ട്ടി​ൽ, ബേ​ബി പൂ​വ​ത്തി​ങ്ക​ൽ, നി​ഷാ​ന്ത് പി. ​ജോ​സ്, ഷാ​ജു ജോ​ർ​ജ്, വി​ല്യം കെ. ​തോ​മ​സ്, ശ്രീ​ധ​ര​ൻ മു​തു​വ​ണ്ണാ​ച്ച, മ​ഹേ​ഷ് പ​യ്യ​ട തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News ESA boundary Jose K. Mani

Recent News

Corehub Up