പാറോപ്പടി: പരിസ്ഥിതി ലോല മേഖലയെ സംബന്ധിച്ച അന്തിമ വിജ്ഞാപനം മാറ്റങ്ങളില്ലാതെ നടപ്പാക്കുവാനുള്ള നീക്കത്തിനെതിരേ കത്തോലിക്ക കോണ്‍ഗ്രസ് പാറോപ്പടി മേഖല പ്രതിഷേധം രേഖപ്പെടുത്തി.
നവാസ മേഖലയായ 33 വില്ലേജുകള്‍ ഒഴിവാക്കി പശ്ചിമഘട്ട സംരക്ഷണ നിയമത്തിന്റെ പരിധി 98 വില്ലേജുകളാക്കി ചുരുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ബഫര്‍ സോണ്‍ പരിധി വനത്തിനുള്ളിലേക്ക് ഒരു കിലോമീറ്റര്‍ എന്ന രീതിയില്‍ പുനര്‍നിര്‍ണയിക്കണമെന്നും ആവശ്യമുയര്‍ന്നു.
ഫെറോന ഡയറക്ടര്‍ ഫാ. സൈമണ്‍ കിഴക്കേക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ് വിന്‍സന്റ് പൊട്ടനാനിക്കല്‍, സെക്രട്ടറി ഡോ. ഡോണ്‍ തോമസ്, ട്രഷറര്‍ ജോസ് മാത്യു കോട്ടുപ്പള്ളി, യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Deepikanews