ഏറ്റുമാനൂർ: പൂവത്തുംമൂട് അരയിരത്ത് ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ വടിവാൾ ആക്രമണവും കവർച്ചയും നടത്തിയ കേസിൽ നാലു പേർ പിടിയിലായതായി സൂചന. പ്രായപൂർത്തിയാകാത്ത രണ്ടു പേരടക്കം നാല് പേരാണ് പിടിയിലായത്. ഇവരിൽ ഒരാൾ വെസ്റ്റ് ബംഗാൾ സ്വദേശിയും പ്രായപൂർത്തിയാകാത്ത രണ്ടു പേർ ഉൾപ്പെടെ മൂന്നു പേർ മലയാളികളുമാണ്.
വെസ്റ്റ് ബംഗാൾ സ്വദേശി നൽകിയ ക്വട്ടേഷൻ ഏറ്റെടുത്ത് മലയാളികളുടെ സംഘം ആക്രമണം നടത്തുകയായിരുന്നു എന്നാണ് സൂചന. ശനിയാഴ്ച രാത്രി 12.30നായിരുന്നു സംഭവം. മുപ്പതിലേറെ തൊഴിലാളികളിൽ നിന്ന് ഒരു ലക്ഷത്തോളം രൂപയും 16 മൊബൈൽ ഫോണുകളും എടിഎം കാർഡുകളുമാണ് കവർന്നത്.