x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര്‍​ക്കട​ക വാ​വുബ​ലി: ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

വെബ്ഡെസ്ക്
Published: August 10, 2026 11:38 PM IST | Updated: August 10, 2026 11:38 PM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: ക​ര്‍​ക്കട​ക വാ​വു ബ​ലി​യോ​ട​നു​ബ​ന്ധി​ച്ച് കൊ​ല്ലം ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഇന്ന് വൈ​കു​ന്നേ​രം മു​ത​ല്‍ ബ​ലി​ത​ര്‍​പ്പ​ണം അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി കൊ​ല്ലം സി​റ്റി പൊലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.

ബ​ലി​ത​ര്‍​പ്പ​ണ​ത്തി​നാ​യി തി​രു​ല്ല​വാ​രം ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്കാ​യി പ്രൈ​വ​റ്റ്, കെ​എ​സ്ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി ബ​സു​ക​ള്‍ കൊ​ല്ലം ക​ള​ക്‌ടറേ​റ്റ് - കാ​ങ്ക​ത്തു​മു​ക്ക് - വെ​ള്ള​യി​ട്ട​മ്പ​ലം വ​ഴി സ​ര്‍​വീ​സ് ന​ട​ത്തേ​ണ്ട​താ​ണ്. ചി​ന്ന​ക്ക​ട​യി​ല്‍​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കാ​ങ്ക​ത്ത് മു​ക്കി​ല്‍ സ​ണ്‍ ബേ ​ഓ​ഡി​റ്റോ​റി​യം മു​ത​ല്‍ നെ​ല്ലി​മു​ക്ക് ഭാ​ഗം വ​രെ വാ​ഹ​നം നി​ര്‍​ത്തി യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​ക​യും ക​യ​റ്റു​ക​യും ചെ​യ്യേ​ണ്ട​താ​ണ്. ച​വ​റ ഭാ​ഗ​ത്തു​നി​ന്നു കൊ​ല്ല​ത്തേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ മു​ള​ങ്കാ​ട​കം ക്ഷേ​ത്ര ക​വാ​ട​ത്തി​നു വ​ട​ക്ക് ഭാ​ഗം മു​ത​ല്‍ മു​ള​ങ്കാ​ട​കം സ്‌​കൂളി​ന്‍റെ ഭാ​ഗം വ​രെ വാ​ഹ​നം നി​ര്‍​ത്തി യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​ക​യും ക​യ​റ്റു​ക​യും ചെ​യ്യേ​ണ്ട​താ​ണ്. ഈ ​റോ​ഡി​ല്‍ പാ​ര്‍​ക്കിം​ഗ് അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.

തെ​ക്കേ ക​ച്ചേ​രി - മു​ണ്ടാ​ലും​മൂ​ട്- വെ​ള്ള​യി​ട്ട​മ്പ​ലം റൂ​ട്ടി​ല്‍ വാ​ഹ​ന ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചി​ട്ടു​ള്ള​താ​ണ്. ബ​ലി​ത​ര്‍​പ്പ​ണ​ത്തി​നാ​യി ഭ​ക്ത​ജ​ന​ങ്ങ​ളു​മാ​യി വ​രു​ന്ന ടൂ​വീ​ല​ര്‍, ഓ​ട്ടോ​റി​ക്ഷാ മ​റ്റ് പ്രൈ​വ​റ്റ് വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ തെ​ക്കേ ക​ച്ചേ​രി, വെ​ള്ള​യി​ട്ട​മ്പ​ലം എ​ന്നീ ജം​ഗ്ഷ​നു​ക​ളി​ല്‍ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യ ശേ​ഷം പൊലീ​സി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം സെ​ന്റ് അ​ലോ​ഷ്യ​സ്, ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ്, ട്രി​നി​റ്റി ലൈ​സി​യം, കൊ​ല്ലം ബോ​യ്സ്, കൊ​ല്ലം ഗേ​ള്‍​സ്, ടൗ​ണ്‍ യുപിഎ​സ്, മു​ള​ങ്കാ​ട​കം എ​ന്നീ സ്‌​കൂ​ള്‍ ഗ്രൗ​ണ്ടു​ക​ളി​ലോ മു​ള​ങ്കാ​ട​കം ക്ഷേ​ത്ര ഗ്രൗ​ണ്ട്, ത​ങ്ക​ശേ​രി ബ​സ് ബേ ​എ​ന്നി​വി​ട​ങ്ങ​ളി​ലോ പാ​ര്‍​ക്കു ചെ​യ്യേ​ണ്ട​തും തി​രി​കെ പാ​ര്‍​ക്കിം​ഗ് സ്ഥ​ല​ത്ത് എ​ത്തി​ച്ചേ​ര്‍​ന്ന് വാ​ഹ​ന​ത്തി​ല്‍ ക​യ​റി പോ​കേ​ണ്ട​തു​മാ​ണ്.

യാ​തൊരു കാ​ര​ണ​വ​ശാ​ലും ടൂ​വീ​ല​റു​ക​ള്‍​ക്ക് മു​ണ്ടാ​ലും​മൂ​ട്- തി​രു​മു​ല്ലാ​വാ​രം ഭാ​ഗ​ത്തേ​യ്ക്കും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്കേ​ണ്ട മ​റ്റ് റോ​ഡു​ക​ളി​ലേ​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.

നാ​ഷ​ണ​ല്‍ ഹൈ​വേ​യു​ടേ​യോ മ​റ്റ് പ്ര​ധാ​ന റോ​ഡു​ക​ളു​ടേ​യോ വ​ശ​ങ്ങ​ളി​ല്‍ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പാ​ര്‍​ക്കിം​ഗ് അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.
തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നു ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ളും പ​ര​മാ​വ​ധി ചെ​റി​യ വാ​ഹ​ന​ങ്ങ​ളും മേ​വ​റ​ത്ത്‌​നി​ന്നു തി​രി​ഞ്ഞ് ബൈ​പാ​സ് വ​ഴി പോ​കേ​ണ്ട​തും ആ​ല​പ്പു​ഴ​യിൽ നി​ന്നു തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കാ​വ​നാ​ട് ബൈ​പാ​സ് വ​ഴി​യും പോ​കേ​ണ്ട​താ​ണ്.

തി​രു​മു​ല്ല​വാ​രം പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്ക് മാ​ത്ര​മേ വാ​ഹ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​വു. ആ​വ​ശ്യ​മാ​കു​ന്ന പ​ക്ഷം സ​മാ​ന്ത​ര റോ​ഡു​ക​ള്‍ ഉ​പ​യോ​ഗി​ക്കേ​ണ്ട​തു​മാ​ണ്.

ഇ​ക്കൊ​ല്ല​ത്തെ ബ​ലി​ത​ര്‍​പ്പ​ണ​ത്തി​നു എ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ളും, അ​ന്ന​ദാ​നം ന​ട​ത്തു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും പൂ​ര്‍​ണ​മാ​യും ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ക്കേ​ണ്ട​താ​ണ്.

നെ​റ്റ് വ​ര്‍​ക്കി​ലെ ത​ക​രാ​ര്‍ മൂ​ലം യു​പി​ഐ ഇ​ട​പാ​ടി​ല്‍ ഉ​ണ്ടാ​കാ​വു​ന്ന കാ​ല​താ​മ​സം വ​ഴി ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ള്‍​ക്ക് മു​ന്നി​ല്‍ രൂ​പ​പ്പെ​ടു​ന്ന തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്ക് കാ​ഷ് ഉ​പ​യോ​ഗി​ച്ച് ബ​ലി​ത​ര്‍​പ്പ​ണ​ത്തി​നു​ള്ള ര​സീ​തു​ക​ള്‍ കൈ​പ്പ​റ്റേ​ണ്ട​താ​ണ്.

ഹ​രി​ത​ച​ട്ടം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം

കൊ​ല്ലം: ക​ര്‍​ക്കട​ക വാ​വു​ബ​ലി ആ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ ബ​ലി​ത​ര്‍​പ്പ​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ച​ട​ങ്ങു​ക​ള്‍ ക​ര്‍​ശ​ന​മാ​യി ഹ​രി​ത​ച​ട്ടം പാ​ലി​ച്ച് ന​ട​ത്ത​ണ​മെ​ന്ന് ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​റി​യി​ച്ചു.
ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്ക​ണം.

ബ​ലി​ത​ര്‍​പ്പ​ണ​ത്തി​ന് ശേ​ഷം പൂ​ജാ​സാ​മ​ഗ്രി​ക​ള്‍, ഭ​ക്ഷ്യാ​വ​ശി​ഷ്ട​ങ്ങ​ള്‍, മ​റ്റ് മാ​ലി​ന്യ​ങ്ങ​ള്‍ എ​ന്നി​വ ന​ദി​ക​ളി​ലോ ക​ട​ലി​ലോ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലോ വ​ലി​ച്ചെ​റി​യ​രു​ത്. ഇ​വ അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള മാ​ലി​ന്യ​ശേ​ഖ​ര​ണ സം​വി​ധാ​ന​ങ്ങ​ളി​ല്‍ മാ​ത്രം നി​ക്ഷേ​പി​ക്ക​ണം.

ഹ​രി​ത​ച​ട്ടം ന​ട​പ്പാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും നി​ര്‍​ദേശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Vavu Bal

Recent News

Corehub Up