x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വയലാ ജംഗ്ഷനിൽ അപകടക്കെണിയായി മെറ്റൽ

വെബ്ഡെസ്ക്
Published: August 11, 2026 12:06 AM IST | Updated: August 11, 2026 12:06 AM IST

ഏ​ഴം​കു​ളം - ഏ​നാ​ത്ത് റോ​ഡി​ൽ വ​യ​ലാ ജം​ഗ്ഷ​നി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യ മെ​റ്റ​ലു​ക​ൾ

അ​ടൂ​ർ : പാ​ത​യോ​ര​ത്തെ മെ​റ്റ​ൽ റോ​ഡി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത് അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ച്ചു. ഏ​ഴം​കു​ളം - ഏ​നാ​ത്ത് റോ​ഡി​ൽ വ​യ​ലാ ജം​ഗ്ഷ​നി​ലാ​ണ് പ്ര​ശ്‌​നം.

ജ​ല​ജീ​വ​ൻ പൈ​പ്പ് പ​ണി​ക്കു ശേ​ഷം റോ​ഡ് വ​ശ​ത്തെ കു​ഴി​ക​ൾ അ​ട​ച്ച് മു​ക​ളി​ലി​ട്ട മെ​റ്റ​ലാ​ണ് മ​ഴ​യ​ത്ത് റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത്. കു​ഴി​ക​ളി​ൽ മ​ണ്ണി​ട്ട ശേ​ഷം മു​ക​ളി​ൽ മെ​റ്റ​ൽ നി​ര​ത്തി പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കൃ​ത്യ​മാ​യ രീ​തി​യി​ൽ കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ക​യോ മെ​റ്റ​ൽ ഉ​റ​പ്പി​ക്കു​ക​യോ ചെ​യ്തി​രു​ന്നി​ല്ല. പ​ണി​ക്കു ശേ​ഷം ഈ ​ഭാ​ഗ​ത്ത് റോ​ഡ് വ​ശം വ്യാ​പ​ക​മാ​യി ത​ക​ർ​ന്നി​ട്ടു​ണ്ട്.

ചി​ല​യി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ശ​രി​യാ​ക്കി​യി​ട്ടു​ള്ള​ത്. കോ​ൺ​ക്രീ​റ്റ് ചെ​യ്യാ​ത്ത ഇ​ട​ങ്ങ​ൾ മ​ഴ​വെ​ള്ളം ഒ​ഴു​കു​ന്ന​തോ​ടെ കു​ഴി​യാ​യി മാ​റി​യി​ട്ടു​ണ്ട്. റോ​ഡി​ൽ ഇ​റ​ക്കം കൂ​ടി വ​രു​ന്ന ഭാ​ഗ​ത്താ​ണ് മെ​റ്റ​ലു​ക​ൾ റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത്. റോ​ഡി​ലൂ​ടെ വേ​ഗ​ത്തി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മെ​റ്റ​ലി​ൽ ക​യ​റി നി​യ​ന്ത്ര​ണം വി​ടാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്.

റോ​ഡ് വ​ശ​ങ്ങ​ൾ കു​ഴി​യാ​യി കി​ട​ക്കു​ന്ന​തു കാ​ര​ണം പ​ല​ഭാ​ഗ​ത്തും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് റോ​ഡി​ലേ​ക്ക് ക​യ​റി ന​ട​ക്കേ​ണ്ട സ്ഥി​തി​യാ​ണ്. അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​ന് മു​ൻ​പ് ബ​ന്ധ​പ്പെ​ട്ട​വ​ർ ഇ​ട​പെ​ട്ട് ഇ​തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews Loose metal

Recent News

Corehub Up