പരവൂര്‍: പുത്തന്‍കുളത്ത് മകന് അമ്മയെ തീവച്ചു കൊലപ്പെടുത്തി. പൊള്ളലേറ്റ മകനും മരിച്ചു. തലക്കുളം ഗോകുലത്തില്‍ തങ്കമ്മ(96 ), മകന് ശിവദാസന്‍ (78) എന്നിവരാണ് മരിച്ചത്.
പൂതക്കുളം ഇടയാടിയില്‍ താമസക്കാരനായ ശിവദാസൻ അമ്മയുടെ ഐഎന്‍എ പെന്ഷന് എല്ലാ മാസവും എത്തി വാങ്ങുമായിരുന്നു. ഇത്തവണ പെന്ഷന് തുക നല്കാന് തങ്കമ്മയുടെ ഇളയമകള്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ഇവരുമായി വഴക്ക് ഉണ്ടായി.
പിന്നീട് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ പെട്രോളുമായി എത്തിയ ശിവദാസന്‍ തങ്കമ്മയുടെ ശരീരത്തില്‍ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ഓടി മാറാന്‍ ശ്രമിക്കുന്നതിനിടയില്‍ ശിവദാസന്റെ ശരീരത്തിലേക്കും തീ പടരുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേനയും പൊലീസും എത്തി തീ കെടുത്തിയെങ്കിലും ഇരുവരും മരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Tags :