വട്ടംകുളം പോസ്റ്റ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയപ്പോൾ.
എടപ്പാള്‍: വട്ടംകുളം പോസ്റ്റ് ഓഫീസ് താഴെപ്പാലത്തെ എലിയപ്ര കെട്ടിടത്തിലേക്ക് മാറ്റി. ഇന്നലെ മുതല്‍ പുതിയ കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തനം. നേരത്തെ വട്ടംകുളം അങ്ങാടിയിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പോസ്റ്റ് ഓഫീസില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ ജീവനക്കാരും പൊതുജനങ്ങളും ഒരുപോലെ ബുദ്ധിമുട്ടിലായിരുന്നു. വിവിധ ഘട്ടങ്ങളിലെ ചര്‍ച്ചകള്‍ക്കൊടുവിലാണ് താഴെപ്പാലത്തെ പുതിയ കെട്ടിടത്തിലേക്ക് പോസ്റ്റ് ഓഫീസ് മാറ്റിയത്.