ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
കൊടകര: നെല്ലിശ്ശേരി ചെതലന്‍ ഫാമിലി ട്രസ്റ്റിന്റെ വാര്‍ഷിക സമ്മേളനം ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ്് അന്തോണിക്കുട്ടി ചെതലന്‍ അധ്യക്ഷത വഹിച്ചു. സനീഷ് കുമാര്‍ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണവും കൊടകര സെന്റ്് ജോസഫ് ഫൊറോന വികാരി ഫാ. ജെയ്സണ്‍ കരിപ്പായി അനുഗ്രഹപ്രഭാഷണവും നടത്തി.
കൊടകര പഞ്ചായത്ത് പ്രസിഡന്റ്് ജോയ് നെല്ലിശേരി സപ്ലിമെന്റ് പ്രകാശനം നിര്‍വഹിച്ചു. കോഓര്‍ഡിനേറ്റര്‍ ജോസഫ് ചെതലന്‍ നന്തിപുലം രചിച്ച ‘ദൈവത്തിന്റെ കൈയ്യൊപ്പ് 'എന്ന പുസ്തകം ട്രസ്റ്റ് രക്ഷാധികാരി ഫാ. ആന്‍ഡ്രൂസ് ചെതലന്‍ പ്രകാശനം ചെയ്തു. കവി രാജ മേക്കാട് പുസ്തക ആസ്വാദനം നടത്തി.
കൊടകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രനില ഗിരീശന്, വാര്‍ഡ് മെമ്പര്‍ മിനി ദാസന്, സിസ്റ്റര്‍ റൂബി ചെതലന്‍, സി.ആര്. ഇട്ടൂപ്പ്, സി.പി. വര്‍ഗീസ്, ലിവിന് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.