x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥാ​നാ​രോ​ഹ​ണം ന​ട​ത്തി

വെബ് ഡെസ്ക്
Published: August 11, 2026 02:21 AM IST | Updated: August 11, 2026 02:21 AM IST

സ്ഥാനാരോഹണം മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഇ​രി​ട്ടി: യം​ഗ് മൈ​ന്‍​ഡ്‌​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ബെ​ന്നി​ച്ച​ന്‍ മ​ഠ​ത്തി​ന​കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യം​ഗ് മൈ​ന്‍​ഡ്‌​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഇ​ന്ത്യ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഇ​ല​ക്ട് മൈ​ക്കി​ള്‍ കെ. ​മൈ​ക്കി​ള്‍ പു​തി​യ അം​ഗ​ങ്ങ​ളു​ടെ ഇ​ന്‍​ഡ​ക്ഷ​ന്‍ നി​ര്‍​വ​ഹി​ച്ചു.

റീ​ജ​ണ​ല്‍ ചെ​യ​ര്‍​മാ​ന്‍ രാ​ജേ​ഷ് ഗോ​പാ​ല്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍​ക്ക് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ഒ. ​മാ​ത്യു വി​വി​ധ സാ​മൂ​ഹി​ക സേ​വ​ന പ​ദ്ധ​തി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ജ​സ്റ്റോ, ജോ​ഷ്മി, സെ​റോ​ണ്‍ ജോ. ​റോ​ബി​ന്‍, അ​ജ​യ് ബെ​ന്നി, അ​ഡോ​ണ്‍ ബാ​ബു, ഉ​ന്മേ​ഷ് പാ​യം എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ഇ​രി​ട്ടി​യി​ലെ രൂ​ക്ഷ​മാ​യ പാ​ര്‍​ക്കിം​ഗ് പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം നി​ര്‍​ദ്ദേ​ശി​ച്ചു​കൊ​ണ്ടു​ള്ള പ്രോ​ജ​ക്ട് റി​പ്പോ​ര്‍​ട്ട് ക്ല​ബ് സെ​ക്ര​ട്ട​റി ബാ​ബു ജോ​സ​ഫ് മ​ന്ത്രി​ക്ക് കൈ​മാ​റി.

ന​ഗ​ര​ത്തി​ലെ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ള്‍ ശാ​സ്ത്രീ​യ​മാ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​നും ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നു​മു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്. പ​ഴ​ശി ഇ​റി​ഗേ​ഷ​ന്‍ പ​ദ്ധ​തി ഭൂ​മി​ക്ക് മു​ക​ളി​ല്‍ നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടാ​ത്ത വി​ധം നി​ര്‍​മി​ക്കു​ന്ന എ​ല​വേ​റ്റ​ഡ് പാ​ര്‍​ക്കിം​ഗ് ബ്രി​ഡ്ജാ​ണ് പ്രൊ​പ്പോ​സ​ല്‍. യം​ഗ് മൈ​ന്‍​ഡ്‌​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഗ്രാ​ന്‍​ഡ് കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ കെ.​എം. സ​സ്‌​ക​റി​യാ​ച്ച​ൻ, മു​ന്‍ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ആ​ന്‍റോ കെ. ​ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: അ​ഡ്വ. കെ.​ജെ. കു​ര്യ​ന്‍ -പ്ര​സി​ഡ​ന്‍റ്, ബാ​ബു ജോ​സ​ഫ് -സെ​ക്ര​ട്ട​റി, പ​യ​സു​കു​ട്ടി -ട്ര​ഷ​റ​ർ.

Tags : Nattuvishesham Districtnews was held.

Recent News

Corehub Up