x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ടു​വ​യെ കൂ​ടു​വ​ച്ച് പി​ടി​ക്ക​ണ​മെ​ന്ന്

വെബ്ഡെസ്ക്
Published: August 11, 2026 02:22 AM IST | Updated: August 11, 2026 02:22 AM IST

ഗൂ​ഡ​ല്ലൂ​ര്‍: ഓ​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ ബാ​ല​വാ​ടി​ക്ക​ടു​ത്ത ലാ​റ​സ്റ്റ​ന്‍ മേ​ഖ​ല​യി​ല്‍ ക​ടു​വ വ​യോ​ധി​ക​നെ കൊ​ന്നു​തി​ന്ന സം​ഭ​വ​ത്തി​ല്‍ ജ​ന​രോ​ഷം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വ​നം​വ​കു​പ്പ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി.

എ​സി​എ​ഫ് ശ്രീ​നി​വാ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘ​മാ​ണ് ക​ടു​വ​യെ തെ​ര​യു​ന്ന​ത്. അ​തേ​സ​മ​യം ന​ര​ഭോ​ജി ക​ടു​വ​യെ കൂ​ടു​വ​ച്ചു പി​ടി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ക​ടു​വ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ക്കു​ന്ന​തി​ന് പ​തി​നൊ​ന്ന് ഇ​ട​ങ്ങ​ളി​ല്‍ വ​നം​വ​കു​പ്പ് കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഡ്രോ​ണ്‍ കാ​മ​റ വ​ഴി​യും വ​നം​വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി നാ​യ​യെ ഉ​പ​യോ​ഗി​ച്ചും ക​ടു​വ​യെ തേ​ടി വ​രി​ക​യാ​ണ്.

വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ ഈ ​മേ​ഖ​ല​യി​ല്‍ പ​ട്രോ​ളിം​ഗ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​സ​മ​യ​ങ്ങ​ളി​ല്‍ ത​നി​ച്ച് വ​ന​മേ​ഖ​ല​യി​ല്‍ ആ​രും സ​ഞ്ച​രി​ക്ക​രു​തെ​ന്നും പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും വ​നം​വ​കു​പ്പ് അ​റി​യി​ച്ചു. ജ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​ല്‍ നീ​ല​ഗി​രി​യി​ല്‍ വ​നം​വ​കു​പ്പ് സ​മ്പൂ​ര്‍​ണ പ​രാ​ജ​യ​മാ​ണെ​ന്ന ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ഇ​വി​ടു​ത്തെ സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ല്‍ വ​ച്ചാ​ണ് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വ​യോ​ധി​ക​ന്‍ കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​ദേ​ശ​വാ​സി​യാ​യ ബാ​ല​കൃ​ഷ്ണ​നാ​ണ് മ​രി​ച്ച​ത്. വെ​ള്ളം തു​റ​ന്നു വി​ടു​ന്ന​തി​ന് വേ​ണ്ടി പോ​യ സ​മ​യ​ത്താ​ണ് ക​ടു​വ​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews tiger

Recent News

Corehub Up