x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ദാ​ല​ത്ത് ജ​ന​കീ​യ ഇ​ട​പെ​ട​ലി​ന്‍റെ വേ​ദി​യാ​ക​ണം: മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ

വെബ്ഡെസ്ക്
Published: August 11, 2026 01:34 AM IST | Updated: August 11, 2026 01:34 AM IST

വ​ണ്ടൂ​ർ സി​യ​ന്ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ജ​ന​സാ​ക്ഷ്യം പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ൽ മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ പ​രാ​തി കേ​ൾ​ക്കു​ന്നു.

വ​ണ്ടൂ​ർ: "ജ​ന​സാ​ക്ഷ്യം’ അ​ദാ​ല​ത്ത് ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട് കേ​ൾ​ക്കു​ന്ന​തി​നും സാ​ധ്യ​മാ​യ​ത്ര വേ​ഗ​ത്തി​ൽ അ​വ​യ്ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​മു​ള്ള ഫ​ല​പ്ര​ദ​മാ​യ വേ​ദി​യാ​യി മാ​റ​ണ​മെ​ന്ന് റ​വ​ന്യു മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ. ജി​ല്ലാ പ​ഞ്ചാ​യ​ത്തും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ജ​ന​സാ​ക്ഷ്യം പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് വ​ണ്ടൂ​ർ സി​യ​ന്ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഭ​ര​ണ​കൂ​ട​ത്തെ നേ​രി​ട്ട് സ​മീ​പി​ച്ച് പ​രാ​തി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ പ​രി​ഹാ​രം തേ​ടാ​നും ജ​ന​ങ്ങ​ൾ​ക്ക് അ​വ​സ​രം ഒ​രു​ക്കു​ക​യാ​ണ് അ​ദാ​ല​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് അ​ദാ​ല​ത്തി​ൽ ല​ഭി​ച്ച​ത്.

വ​ർ​ഷ​ങ്ങ​ളാ​യി പ​രി​ഹാ​രം കാ​ത്തു​കി​ട​ക്കു​ന്ന അ​പേ​ക്ഷ​ക​ളും പ​രാ​തി​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. എ​ല്ലാ പ​രാ​തി​ക​ളും പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്ക​ണ​മെ​ന്നി​ല്ല. പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​ന്ന വി​ഷ​യ​ങ്ങ​ൾ പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​ദാ​ല​ത്തി​നു മു​ന്പാ​യി ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ൽ അ​നു​വ​ദി​ച്ച അ​ഞ്ച് റേ​ഷ​ൻ കാ​ർ​ഡ് മ​ന്ത്രി, ഉ​ട​മ​ക​ൾ​ക്ക് ന​ൽ​കി.

അ​ദാ​ല​ത്തി​ൽ 470 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. 21 വ​കു​പ്പു​ക​ളു​ടെ കൗ​ണ്ട​റു​ക​ളി​ലാ​യാ​ണ് പ​രാ​തി​ക​ൾ സ്വീ​ക​രി​ച്ച​ത്. ല​ഭി​ച്ച പ​രാ​തി​ക​ൾ ര​ണ്ടാ​ഴ്ച​ക്ക​കം തീ​ർ​പ്പാ​ക്കാ​ൻ ക​ള​ക്ട​ർ ഡോ. ​വി​ന​യ് ഗോ​യ​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

അ​ഡ്വ. എം. ​റ​ഹ്മ​ത്തു​ള്ള എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ജ​ബ്ബാ​ർ​ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ.​പി. സ്മി​ജി, എ​ഡി​എം പി. ​അ​ൻ​വ​ർ സാ​ദ​ത്ത്, സ​ബ് ക​ള​ക്ട​ർ സാ​ക്ഷി മോ​ഹ​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​ലി​പ്പ​റ്റ ജ​മീ​ല, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​ടി. അ​ജ്മ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Platform

Recent News

Corehub Up