x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ങ്കേ​തി​ക​പി​ഴ​വ് തി​രു​ത്തി; കോ​ൺ​ക്രീ​റ്റിം​ഗ് തു​ട​ങ്ങി

വെബ് ഡെസ്ക്
Published: August 11, 2026 01:39 AM IST | Updated: August 11, 2026 01:39 AM IST

മേ​ൽ​പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ൾ ബ​ന്ധി​പ്പി​ച്ചു​ള്ള കോ​ൺ​ക്രീ​റ്റ് ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.

കൊ​ര​ട്ടി: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തിന്‍റെ ഭാ​ഗ​മാ​യി കൊ​ര​ട്ടി​യി​ൽ മൂ​ന്നു സ്പാ​നു​ക​ളി​ലാ​യി തൂ​ണു​ക​ളി​ൽ ഉ​യ​ർ​ത്തു​ന്ന മേ​ൽ​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സ്പാ​നു​ക​ൾ ഉ​റ​പ്പി​ക്കു​ന്ന​തി​നുമു​ന്നോ​ടി​യാ​യി ഒ​രേ നി​ര​യി​ലു​ള്ള തൂ​ണു​ക​ൾ പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള കോ​ൺ​ക്രീ​റ്റിം​ഗ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ശേ​ഷം ആ​രം​ഭി​ച്ചു.

നി​ർ​മാ​ണ​ത്തി​നാ​യി മൂ​ന്ന് ആ​ഴ്ച മു​മ്പ് ത​യാ​റാ​ക്കി​യി​രു​ന്ന ക​മ്പി​ക്കൂ​ട് സാ​ങ്കേ​തി​ക​പ്പി​ഴ​വു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പൂ​ർ​ണ​മാ​യും അ​ഴി​ച്ചു​മാ​റ്റി​യി​രു​ന്നു. ഡ്രോ​യിം​ഗി​ൽ നി​ർ​ദേ​ശി​ച്ചി​രു​ന്ന അ​ള​വി​ലും ഡി​സൈ​നി​ലും വ്യ​ത്യാ​സം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് എ​ൻ​എ​ച്ച്എ​ഐ നി​യോ​ഗി​ച്ച ക​ൺ​സ​ൾ​ട്ട​ൻ​സി അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ഴ​വ് ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് ക​മ്പി​ക്കൂ​ട് പൊ​ളി​ച്ചു​മാ​റ്റി പു​തു​താ​യി നി​ർ​മാ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ട​ൺ ക​ണ​ക്കി​ന് ഭാ​ര​മു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ പ്ര​തി​ദി​നം ക​ട​ന്നു​പോ​കു​ന്ന ദേ​ശീ​യ​പാ​ത​യി​ലെ നി​ർ​മാ​ണ​ത്തി​ൽ സം​ഭ​വി​ച്ച പാ​ക​പ്പി​ഴ​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ളും യാ​ത്ര​ക്കാ​രും പ്ര​തി​ഷേ​ധ​ത്തി​ലാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ ക​മ്പി​ക​ൾ കെ​ട്ടി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. റെ​ഡി​മി​ക്സ് ആ​യി എ​ത്തി​ക്കു​ന്ന കോ​ൺ​ക്രീ​റ്റ് മി​ശ്രി​തം ബൂം ​പ്ലേ​സ​ർ കോ​ൺ​ക്രീ​റ്റ് പ​മ്പിം​ഗ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​പ്പോ​ൾ തൂ​ണു​ക​ൾ ബ​ന്ധി​പ്പി​ക്കു​ന്ന ഭാ​ഗ​ത്ത് കോ​ൺ​ക്രീ​റ്റിം​ഗ് ന​ട​ത്തു​ന്ന​ത്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ബ്രി​ഡ്ജ് എ​ൻ​ജി​നീ​യ​റും സ്ഥ​ല​ത്ത് സ​ന്നി​ഹി​ത​നാ​ണ്.

കോ​ൺ​ക്രീ​റ്റി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി സൈ​റ്റി​ൽ കോ​ൺ​ക്രീ​റ്റ് സ്ലം​പ് ടെ​സ്റ്റി​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കോ​ൺ​ക്രീ​റ്റ് മി​ശ്രി​ത​ത്തി​ന്‍റെ ഉ​റ​പ്പും ജ​ലാം​ശ​വും പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​ണ് സ്ലം​പ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​ത്.

അ​തേ​സ​മ​യം, മേ​ൽ​പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളു​ടെ ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണ​ത്തി​ൽ റെ​ഡി​മി​ക്സ് കോ​ൺ​ക്രീ​റ്റ് വാ​ഹ​ന​ത്തി​ൽ​നി​ന്ന് ജെ​സി​ബി​യു​ടെ ബ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച് കോ​രി​യെ​ടു​ത്ത് ഒ​ഴി​ച്ച ന​ട​പ​ടി നേ​ര​ത്തെ വി​വാ​ദ​മാ​യി​രു​ന്നു.

അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​വും മെ​ല്ലെ​പ്പോ​ക്കി​ൽ

മേ​ൽ​പാ​ല​ത്തി​ന്‍റെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള അ​പ്രോ​ച്ച് റോ​ഡു​ക​ൾ​ക്കാ​യി പ്രീ​കാ​സ്റ്റ് റി​ട്ടെ​യ്‌​നിം​ഗ് കോ​ൺ​ക്രീ​റ്റ് ഭി​ത്തി​ക​ൾ നി​ർ​മി​ക്കു​ന്ന ജോ​ലി​ക​ളും മ​ന്ദ​ഗ​തി​യി​ലാ​ണ്. മ​ണ്ണ് നി​റ​യ്ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​പാ​ത അ​ട​ച്ച​തോ​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലൂ​ടെ​യു​ള്ള സ​ർ​വീ​സ് റോ​ഡു​ക​ൾ വ​ഴി​യാ​ണ് നി​ല​വി​ൽ വാ​ഹ​ന​ഗ​താ​ഗ​തം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
അ​ഞ്ച​ര കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ മു​രി​ങ്ങൂ​രി​ലും ചി​റ​ങ്ങ​ര​യി​ലും അ​ടി​പ്പാ​ത​ക​ളും കൊ​ര​ട്ടി​യി​ൽ മേ​ൽ​പാ​ല​വു​മാ​ണ് ദേ​ശീ​യ​പാ​ത വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ഭാ​വ​നം ചെ​യ്തി​രു​ന്ന​ത്. മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ലും ഒ​രേ​സ​മ​യം നി​ർ​മാ​ണം ആ​രം​ഭി​ച്ചാ​ൽ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യെ തു​ട​ർ​ന്ന് ആ​ദ്യ​ഘ​ട്ട​ത്തി​ൽ മു​രി​ങ്ങൂ​രി​ലും ചി​റ​ങ്ങ​ര​യി​ലും അ​ടി​പ്പാ​ത നി​ർ​മാ​ണ​വും കൊ​ര​ട്ടി​യി​ൽ ഡ്രെ​യി​നേ​ജ് നി​ർ​മാ​ണ​വു​മാ​ണ് ആ​രം​ഭി​ച്ച​ത്.
നി​ല​വി​ൽ മു​രി​ങ്ങൂ​രി​ലെ​യും ചി​റ​ങ്ങ​ര​യി​ലെ​യും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യി​ട്ടും കൊ​ര​ട്ടി​യി​ലെ പ്ര​ധാ​ന നി​ർ​മാ​ണ​ത്തി​ന് പ്ര​തീ​ക്ഷി​ച്ച വേ​ഗ​ത​യി​ല്ല.

തി​രു​നാ​ൾ​ക്കാ​ല​ത്ത് ഗ​താ​ഗ​തം എ​ങ്ങ​നെ?

ക​ഴി​ഞ്ഞവ​ർ​ഷ​ത്തെ കൊ​ര​ട്ടി​മു​ത്തി​യു​ടെ തി​രു​നാ​ൾ സ​മ​യ​ത്ത് പ്ര​ധാ​ന​പാ​ത പൊ​ളി​ക്കാ​തെ കാ​ന​നി​ർ​മാ​ണം മാ​ത്ര​മാ​ണ് ന​ട​ന്നി​രു​ന്ന​ത്. തീ​ർ​ഥാ​ട​ക​രു​ടെ​യും വാ​ഹ​ന​ങ്ങ​ളു​ടെ​യും വ​ൻ​തി​ര​ക്കു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പോ​ലീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ളു​ടെ കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​നാ​യി. എ​ന്നാ​ൽ ഇ​ത്ത​വ​ണ പ്ര​ധാ​ന​പാ​ത ത​ന്നെ പൊ​ളി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​വീ​സ് റോ​ഡു​ക​ളെ ആ​ശ്ര​യി​ച്ചാ​ണ് ഗ​താ​ഗ​തം.

കാ​ല​വ​ർ​ഷ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ടും നി​ർ​മാ​ണ​ത്തി​ലെ മെ​ല​ലെ​പ്പോ​ക്കും ദേ​ശീ​യ​പാ​ത ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് വ​ലി​യ ദു​രി​ത​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

പ്ര​ധാ​ന​പാ​ത അ​ട​ച്ച​തോ​ടെ കൊ​ര​ട്ടി ജം​ഗ്ഷ​നി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് യു - ​ടേ​ൺ എ​ടു​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ പ്ര​സി​നും പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തേ​ക്കും പോ​കേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്.
മേ​ൽ​പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ഒ​രു സ്പാ​നി​ന്‍റെ നി​ർ​മാ​ണ​മെ​ങ്കി​ലും തി​രു​ന്നാ​ളി​ന് മു​മ്പ് വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ആ​വ​ശ്യം.

Tags : Nattuvishesham Districtnews Technical

Recent News

Corehub Up