x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാമൂ​ഹ്യ​നീ​തി​ക്കുവേ​ണ്ടി ഒ​ന്നി​ച്ച് പോ​രാ​ട​ണം: എം​എ​ല്‍​എ

വെബ് ഡെസ്ക്
Published: August 11, 2026 01:36 AM IST | Updated: August 11, 2026 01:36 AM IST

ഏ​ക​ദി​ന പ​ഠ​ന ക്യാ​മ്പ് തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: സാ​മൂ​ഹ്യ​നീ​തി നി​ല​നി​ര്‍​ത്താ​ന്‍ ഒ​രു​മി​ച്ചു​ള്ള പോ​രാ​ട്ടം അ​നി​വാ​ര്യ​മാ​ണെ​ന്നും സാ​മൂ​ഹ്യ​നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ട ഒ​രു ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ മോ​ച​ന​ത്തി​നു വേ​ണ്ടി രാ​ഷ്ട്രീ​യ​ത്തി​ന​പ്പു​റ​ത്തു അ​വ​രു​ടെ സം​ഘ​ശേ​ഷി​യെ സ്വ​രു​കൂ​ട്ടി​യ പി.​കെ. ചാ​ത്ത​ന്‍ മാ​സ്റ്റ​റു​ടെ മാ​തൃ​ക പി​ന്തു​ട​ര​ണ​മെ​ന്നും അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. കെ​പി​എം​എ​സ് തൃ​ശൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന പ​ഠ​ന ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്റ് കെ.​എ​സ്. വി​മ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എ. ത​ങ്ക​പ്പ​ന്‍, ട്ര​ഷ​റ​ര്‍ സി.​എ. ശി​വ​ന്‍, സം​ഘ​ട​നാ സെ​ക്ര​ട്ട​റി ലോ​ജ​ന​ന്‍ അ​മ്പാ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു. ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. ബാ​ബു, ട്ര​ഷ​റ​ര്‍ പി.​സി. ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കേ​ര​ള​ത്തി​ലെ ആ​ദ്യ മ​ന്ത്രി​സ​ഭ​യി​ലെ മ​ന്ത്രി​യും കെ​പി​എം​എ​സ് സ്ഥാ​പ​ക നേ​താ​വും അ​ടി​സ്ഥാ​ന ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും അ​വ​കാ​ശ​ങ്ങ​ള്‍​ക്കും വേ​ണ്ടി നി​ല​കൊ​ണ്ട പി.​കെ. ചാ​ത്ത​ന്‍ മാ​സ്റ്റ​റു​ടെ പ്ര​തി​മ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന് കെ​പി​എം​എ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham Districtnews social justice

Recent News

Corehub Up