ക്വിറ്റ് ഇന്ത്യ സ്മൃതിയും ലഹരിവിരുദ്ധ ഗാന്ധിസദസും
പാലക്കാട്: കേരള പ്രദേശ് ഗാന്ധിദർശൻവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ സ്മൃതിയും ലഹരിവിരുദ്ധ ഗാന്ധിസദസും സംഘടിപ്പിച്ചു. സുമേഷ് അച്യുതൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
രാസലഹരിക്കെതിരേയുള്ള പോരാട്ടം ശക്തമാക്കാനും ഓപ്പറേഷൻ തൂഫാൻ പരിപാടി വിജയിപ്പിക്കാനും ഗാന്ധിദർശൻവേദി മുന്നിട്ടിറങ്ങണമെന്നും ബോധവത്കരണ പരിപാടികൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ചെയർമാൻ ഡോ.പി.പി. വിജയകുമാർ അധ്യക്ഷത വഹിച്ചു. ഡോ.എ. ശിവരാമകൃഷ്ണൻ, എ.ഗോപിനാഥൻ മാസ്റ്റർ, പി. പ്രീത, എസ്. സൈലാവുദീൻ, കെ.ടി. പുഷ്പവല്ലി നമ്പ്യാർ, എം. ഗോവിന്ദൻകുട്ടി, എച്ച്.എ. സത്താർ, കെ.ബി. സുഗതൻ, വി.പി. ശശികുമാർ, ഡോ. മാത്യു കല്ലടിക്കോട്, സി.കെ. മുഹമ്മദ്, കെ.എം. സജീവൻ, എ. ഭാസ്കരൻ, എം.കെ. സിദ്ധാർഥൻ, സി. വേലായുധൻ, രാധാ ശിവദാസ്, കെ.ടി. സഹദേവൻ, പി.കെ. ജയൻ പ്രസംഗിച്ചു.