x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സംസ്ഥാനത്തെ മികച്ച കൃ​ഷി അ​സി​സ്റ്റ​ന്‍റ് പു​ര​സ്കാ​രം എം. ​സ​തീ​ഷി​ന്

വെബ് ഡെസ്ക്
Published: August 11, 2026 12:52 AM IST | Updated: August 11, 2026 12:52 AM IST

ചി​റ്റൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​രിന്‍റെ ഈ​വ​ർ​ഷ​ത്തെ മി​ക​ച്ച കൃ​ഷി അ​സി​സ്റ്റ​ന്‍റാ​യി പെ​രു​മാ​ട്ടി കൃ​ഷി​ഭ​വ​നി​ലെ എം. ​സ​തീ​ഷ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഏ​ഴു​വ​ർ​ഷ​ത്തെ ആ​ർ​മി പോ​സ്റ്റ​ൽ സ​ർ​വീ​സി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച ശേ​ഷ​മാ​ണ് സ​തീ​ഷ് കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ​വ​കു​പ്പി​ൽ ചേ​ർ​ന്ന​ത്. 2023 ലാ​ണ് പെ​രു​മാ​ട്ടി കൃ​ഷി​ഭ​വ​നി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. പ്രവ​ർ​ത്ത​ന കാ​ല​യ​ള​വി​ൽ പ​ത്തു​കോ​ടി​യോ​ളം​രൂ​പ കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ വി​നി​യോ​ഗി​ക്കാ​ൻ സാ​ധി​ച്ചു. ക​ർ​ഷ​ക​രു​മാ​യി ന​ല്ല​ബ​ന്ധം പു​ല​ർ​ത്തു​ക​യും പ​ദ്ധ​തി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്ത​താ​ണ് പു​ര​സ്കാ​ര​നേ​ട്ട​ത്തി​നു അ​ർ​ഹാ​നാ​ക്കി​യ​ത്.
ക​ർ​ഷ​ക​രു​ടെ സ​ഹ​ചാ​രി​യാ​യി പ്ര​വ​ർ​ത്തി​ച്ച​തി​നു അ​ർ​ഹി​ക്കു​ന്ന അം​ഗീ​കാ​ര​മാ​ണ് സ​തീ​ഷി​ന് ല​ഭി​ച്ച​തെ​ന്ന് പെ​രു​മാ​ട്ടി കൃ​ഷി​ഓ​ഫീ​സ​ർ അ​രു​ണി​മ പ​റ​ഞ്ഞു.

Tags : Nattuvishesham Districtnews State's Best Agricultural

Recent News

Corehub Up