x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ത​ല​പ്പൊ​ഴി​യി​ൽ വീ​ണ്ടും അ​പ​ക​ടം; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി

വെബ്ഡെസ്ക്
Published: August 11, 2026 12:53 AM IST | Updated: August 11, 2026 12:55 AM IST

മുതലപ്പൊഴിയിൽ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ പ്രവീണിനുവേണ്ടി തെരച്ചിൽ നടത്തുന്നു.

ചി​റ​യി​ൻ​കീ​ഴ്: മു​ത​ല​പ്പൊ​ഴി​യി​ൽ വ​ള്ള​ത്തി​ൽനി​ന്നു വീ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി. അ​ഞ്ചു​തെ​ങ്ങ് പു​ത്ത​ൻ​മ​ണ്ണ് വാ​ട​യി​ൽ​വീ​ട്ടി​ൽ പ്ര​വീ​ൺ എന്ന തോ​മ​സി (42) നെ​യാ​ണ് കാ​ണാ​താ​യ​ത്.

അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി ആ​ന്‍റ​ണി അ​ൽ​ഫോ​ൺ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ള്ള​ത്തി​ലെ തൊ​ഴി​ലാ​ളി​യാ​ണ് തോ​മ​സ്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞു മ​ട​ങ്ങി വ​ര​വേ ഹാ​ർ​ബ​റി​നു​ള്ളി​ൽ താ​ഴം​പ​ള്ളി ലേ​ല​ഹാ​ളി​നു മു​ന്നി​ൽ​വ​ച്ചു വ​ള്ള​ത്തി​ൽ​നി​ന്ന് കാ​ട​ലി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ അ​പ​സ്മാ​ര രോ​ഗി ആ​യി​രു​ന്നെ​ന്നാ​ണ് കൂ​ടെ​യു​ള്ള​വ​ർ പ​റ​യു​ന്ന​ത്.

അ​പ്പോ​ൾ ത​ന്നെ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ കാ​യ​ലി​ൽ മു​ങ്ങി​യെ​ങ്കി​ലും തോ​മ​സി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. ഫ​യ​ർ​ഫോ​ഴ്‌​സി​ന്‍റെ സ്‌​കൂ​ബ സം​ഘം സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ വ്യാ​പ​ക​മാ​യി വ​ള്ള​ങ്ങ​ളു​മാ​യെ​ത്തി തി​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്.

പ​തു​നൊ​ന്നു ദി​വ​സം മു​മ്പ് ബോ​ട്ട​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ ഷി​ജി​നു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ മു​ത​ല​പ്പൊ​ഴി ക​ട​ലി​ൽ തു​ട​രു​ക​യാ​ണ്. ഇ​തി​നു സ​മീ​പ​ത്താ​ണു ഹാ​ർ​ബ​റി​നു​ള്ളി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യ​ത്. ഷി​ജി​നു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ ഇ​ന്ന​ലെ​യും തു​ട​ർ​ന്നി​രു​ന്നു.

തെര​ച്ചി​ലു​കാ​രു​ടെ​ ക​ണ്ണി​ൽ​പ്പെ​ടാ​തെ ക​ട​ലി​ൽ കാ​ണാ​താ​യ​വ​ർ

വി​ഴി​ഞ്ഞം: പ​രാ​തി​ക​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും തു​ട​രു​ന്ന​തി​നി​ട​യി​ൽ സാ​ധ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​ക്കു​റി​ച്ചു​ള്ള യാ​തൊ​ര​റി​വും ഇ​ന്ന​ലെ​യ​യും ഉ​ണ്ടാ​യി​ല്ല.

ഇ​ന്ത്യ​ൻ നേ​വി, തീ​ര​സം​ര​ക്ഷ​ണ സേ​ന, തീ​ര​ദേ​ശ പൊലീ​സ്, മ​റൈ​ൻ എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റ്, സ്‌​കൂ​ബാ ഡൈ​വേ​സ് എ​ന്നി​വ​രു​ടെ ക​ട​ൽ അ​രി​ച്ച് പെ​റു​ക്കി​യു​ള്ള തെര​ച്ചി​ൽ ന​ട​ത്തു​മ്പോ​ൾ ഡോ​ണി​യ​ർ വി​മാ​ന​ങ്ങ​ളും ഹെ​ലി​കോ​പ്റ്റ​റു​ക​ളും ആ​കാ​ശ​ത്തു​നി​ന്നു​ള്ള നി​രീ​ക്ഷ​ണ​വും തു​ട​ർ​ന്നു. നി​ല​വി​ലു​ള്ള എ​ല്ലാവി​ധ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലും പു​ല്ലു​വി​ള സ്വ​ദേ​ശി ജോ​ൺ മ​ത്യാ​സും അ​ഞ്ചു തെ​ങ്ങ് സ്വ​ദേ​ശി ഷി​ജി​നും കാ​ണാ​മ​റ​യ​ത്തു ത​ന്നെ.

ക​ട​ലി​ൽവീ​ണു കാ​ണാ​താ​കു​ന്ന​വ​രെ സാ​ധാ​ര​ണ​യാ​യി മൂ​ന്നോ , നാ​ലോ ദി​വ​സ​ത്തി​നു​ള്ളി​ൽ ക​ണ്ടെ​ത്തു​ക​യാ​ണ് പ​തി​വ്. ശ​ക്ത​മാ​യി തു​ട​രു​ന്ന തെര​ച്ചി​ലി​ന്‍റെ ശ​ക്തി​ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ കു​റ​യു​ക​യും ചെ​യ്യും. എ​ന്നാ​ൽ ജോ​ണി​ന്‍റെ​യും ഷി​ജി​ന്‍റെയും കാ​ര്യ​ത്തി​ൽ സ്ഥി​തി വ്യ​ത്യ​സ്ത​മാ​യി. ബ​ന്ധു​ക്ക​ളും വീ​ട്ടു​കാ​രും വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ അ​ധി​കൃ​ത​ർ കൂ​ടു​ത​ൽ ഉ​ണ​ർ​ന്നു. ക​രയ്ക്കു ക​യ​റ്റി​യി​രു​ന്ന തീ​ര​ദേ​ശ പൊ​ലീ​സി​ന്‍റെ ബോ​ട്ടുവ​രെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കു ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സം ക​ട​ലി​ൽ ഇ​റ​ക്കി.

ശ​ക്ത​മാ​യ ക​ട​ൽ​ക്ഷോ​ഭ​ത്തി​നി​ട​യി​ലും ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യും ക​ട​ന്നു ക​ന്യാ​കു​മാ​രി, കു​ള​ച്ച​ൽ, ക​ടി​യ​പ​ട്ട​ണം എ​ന്നി​വി​ട​ങ്ങ​ളി​ലും ഉ​ൾ​ക്ക​ട​ൽ വ​രെ​യും മ​റൈ​ൻ എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റിന്‍റെ ധീ​ര​വ​ള്ള​ത്തി​ൽ ജോ​ണി​നു വേ​ണ്ടി​യു​ള്ള തെര​ച്ചി​ൽ ന​ട​ത്തി​യ​ശേ​ഷം വൈ​കു​ന്നേ​ര​മാ​ണ് സം​ഘം തീ​ര​മ​ണ​ഞ്ഞ​ത്.
ത​മി​ഴ് നാ​ട്ടി​ലെ വി​ജ​ന​മാ​യ തീ​ര​ങ്ങ​ളി​ൽ എ​വി​ടെ​യെ​ങ്കി​ലും അ​ടി​ഞ്ഞു ക​യ​റാ​നു​ള്ള സാ​ധ്യ​ത​യും അ​ധി​കൃ​ത​ർ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.​ മീ​ൻ​പി​ടി​ത്ത​ത്തി​നി​ട​യി​ൽ ശ​ക്ത​മാ​യ തിര​യി​ൽ​പ്പെ​ട്ടു വ​ള്ളം മ​റി​ഞ്ഞ് ഇ​രു​വ​രെ​യും കാ​ണാ​താ​യി​ട്ട് ഇ​ന്നു 12 ദി​വ​സം പി​ന്നി​ടു​ക​യാ​ണ്.

ഉ​ൾ​ക്ക​ട​ലി​ൽ വീ​ണ ജോ​ൺ മ​റ്റെ​വി​ടേ​ക്കെ​ങ്കി​ലും ഒ​ഴു​കി​പ്പോ​യി​രി​ക്കാ​മെ​ന്നു ക​രു​തു​ന്ന അ​ധി​കൃ​ത​ർ ഷി​ജി​ൻ തീ​ര​ത്തെ പാ​റ​ക്കൂ​ട്ട​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കാ​നു​ള്ള സാ​ധ്യ​ത​യു ണ്ടെ​ന്നും ക​രു​തു​ന്നു. ക​ട​ൽ മു​ഴു​വ​നും തെര​ച്ചി​ൽ തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും ഇ​രു​വ​രെ​യും കു​റി​ച്ച് ഒ​ര​റി​വു​മി​ല്ലാ​ത്ത​ത് അ​ധി​കൃ​ത​ർ​ക്ക് ഏ​റെ ത​ല​വേ​ദ​ന​യാ​യിരിക്കുകയാമ്. ഇ​ന്ന​ലെ​ ക​ട​ൽ​ക്ഷോ​ഭ​ത്തി​നു നേ​രി​യ ശ​മ​ന​മു​ണ്ടാ​യ​ത് തെര​ച്ചി​ലി​ന് അ​നു​കൂ​ല​മാ​യിരുന്നു.

Tags : Nattuvishesham DistrictNews DeepikaNews search teams.

Recent News

Corehub Up