കുണ്ടറ : ബൈക്ക് അപകടത്തില്‍ പരിക്കേറ്റ ചുമട്ടുതൊഴിലാളി മരിച്ചു. കൊട്ടാരക്കര ടൗണിലെ ചുമട്ടുതൊഴിലാളി താഴത്തു കുളക്കട മുടപ്പിലാപ്പിള്ളില് ചന്ദ്രമോഹന് (47) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം.
ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ തുരുത്തി അമ്പലത്തിനു സമീപം ബൈക്ക് തെന്നിമറിഞ്ഞാണ് അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചന്ദ്രമോഹനെ ഉടന്‍തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം ഉച്ചയോടെ മരിച്ചു. ഭാര്യ : എസ് സിന്ധു, മകന് : സി വൈശാഖ്.
Tags :