x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ ദുരിതത്തിനൊരു അറുതിയില്ലേ

വെബ്ഡെസ്ക്
Published: August 11, 2026 12:16 AM IST | Updated: August 11, 2026 12:16 AM IST

മ​ഴ കു​റ​ഞ്ഞി​ട്ടും വെ​ള്ളം ഇ​റ​ങ്ങാ​ത്ത​തി​നാ​ൽ ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ക്കാ​നാ​കാ​ത്ത ഇ​രു​വെ​ള്ളി​പ്ര റെ​യി​ൽ​വേ അ​ടി​പ്പാ​ത.

തി​രു​വ​ല്ല: പ്ര​ള​യ​ക്കെ​ടു​തി​ക​ൾ ഒ​ഴി​യാ​ത്ത അ​പ്പ​ർ​കു​ട്ട​നാ​ട് മേ​ഖ​ല​യി​ലെ 1521 കു​ടും​ബ​ങ്ങ​ൾ ഇ​പ്പോ​ഴും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ. 46 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി 4147 ആ​ളു​ക​ളാ​ണു​ള്ള​ത്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ കൂ​ടു​ത​ൽ ക്യാ​ന്പു​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​തും തി​രു​വ​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ലാ​ണ്. പെ​രി​ങ്ങ​ര, നെ​ടു​ന്പ്രം, ക​ട​പ്ര, നി​ര​ണം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യാ​ണ് ക്യാ​ന്പു​ക​ൾ.

കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ൽ മൂ​ന്ന് ക്യാ​ന്പു​ക​ളി​ലാ​യി 25 പേ​രും റാ​ന്നി​യി​ൽ ഒ​രു ക്യാ​ന്പി​ലാ​യി 21 പേ​രും ഉ​ൾ​പ്പെ​ടെ 4197 പേ​രാ​ണ് ഇ​പ്പോ​ഴും ജി​ല്ല​യി​ൽ ദു​രി​താ​ശ്വാസ ക്യാ​ന്പു​ക​ളി​ലാ​യു​ള്ള​ത്.​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യെ​ങ്കി​ലും വീ​ടു​ക​ളി​ലേ​ക്ക് താ​മ​സം മാ​റാ​ൻ പ​ര്യാ​പ്ത​മ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് ഇ​പ്പോ​ഴും ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. വെ​ള്ളം ഇ​റ​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ പ്ര​ള​യ​ജ​ലം അ​പ​ഹ​രി​ച്ച​തും വെ​ള്ളം ഇ​റ​ങ്ങാ​ത്ത​തു​മാ​യ തു​രു​ത്തു​ക​ളി​ലേ​ക്ക് ആ​ളു​ക​ൾ​ക്ക് ക​ട​ന്നു ചെ​ല്ലാ​നാ​യി​ട്ടി​ല്ല.

ഇ​ത്ത​രം മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ ക്യാ​ന്പു​ക​ളി​ലാ​ണ്. വ​യോ​ധി​ക​രും കി​ട​പ്പു​രോ​ഗി​ക​ളും ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രി​ലു​ണ്ട്. ഓ​ണ​പ്പ​രീ​ക്ഷ പ​ടി​വാ​തി​ൽ​ക്ക​ൽ, കു​ട്ടി​ക​ൾ ക്യാ​ന്പി​ൽ ഓ​ണ​പ്പ​രീ​ക്ഷ 13ന് ​ആ​രം​ഭി​ക്കാ​നാ​രി​ക്കേ സ്കൂ​ൾ നൂ​റു ക​ണ​ക്കി​ന് കു​ട്ടി​ക​ൾ ഇ​പ്പോ​ഴും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​ണ്. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ ഒ​ട്ടു​മി​ക്ക സ്കൂ​ളു​ക​ളി​ലും അ​ധ്യ​യ​നം പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല.

സ്കൂ​ളു​ക​ൾ മി​ക്ക​വ​യും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​ണ്. ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ളി​ൽ 591 കു​ട്ടി​ക​ളാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലു​ള്ള​ത്. ഇ​വ​രി​ൽ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും അ​ല്ലാ​ത്ത​വ​രു​മു​ണ്ട്. സ്കൂ​ളു​ക​ളി​ൽ അ​ധ്യ​യ​നം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ങ്കി​ൽ ഇ​നി ദി​വ​സ​ങ്ങ​ൾ വേ​ണ്ടി​വ​രും. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്കൂ​ളു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കാ​നു​മാ​ക​ണം. ഇ​ത്ത​രം ഒ​രു സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ണ​പ്പ​രീ​ക്ഷ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ത്താ​മെ​ന്ന പ്ര​തീ​ക്ഷ അ​ധ്യാ​പ​ക​ർ​ക്കി​ല്ല.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up