x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ക്ക​ട​ക​വാ​വ് ബ​ലി​ത​ർ​പ്പ​ണം സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം

വെബ്ഡെസ്ക്
Published: August 11, 2026 12:10 AM IST | Updated: August 11, 2026 12:10 AM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: നാ​ളെ ന​ട​ക്കു​ന്ന ക​ർ​ക്ക​ട​ക​വാ​വ് ബ​ലി​ത​ർ​പ്പ​ണ ച​ട​ങ്ങു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ര​ക്ഷ മു​ൻ​ക​രു​ത​ൽ സം​ബ​ന്ധി​ച്ച് പൊ​തു നി​ർ​ദേ​ശ​വു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം.

കു​ത്തൊ​ഴു​ക്കും അ​പ​ക​ട സാ​ധ്യ​ത​യും ഉ​ള്ള ആ​റ്റു​തീ​ര​ങ്ങ​ളും ക​ട​വു​ക​ളും ഒ​ഴി​വാ​ക്കി ആ​ഴം കു​റ​ഞ്ഞ​തും ഒ​ഴു​ക്ക് കു​റ​ഞ്ഞ​തും സു​ര​ക്ഷി​ത​വു​മാ​യ ക​ട​വു​ക​ൾ മാ​ത്രം ബ​ലി​ത​ർ​പ്പ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്ക​ണം.

അ​പ​ക​ട സാ​ധ്യ​ത​യു​ള്ള ക​ട​വു​ക​ൾ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മു​ൻ​കൂ​ട്ടി പ​രി​ശോ​ധി​ച്ച് അ​ട​യാ​ള​പ്പെ​ടു​ത്തി നി​രോ​ധി​ക്കും. വെ​ള്ള​ത്തി​ലേ​ക്ക് ഇ​റ​ങ്ങാ​വു​ന്ന പ​ര​മാ​വ​ധി ആ​ഴം (മു​ട്ടി​നു താ​ഴെ) ബാ​രി​ക്കേ​ഡോ ക​യ​റോ ഉ​പ​യോ​ഗി​ച്ച് വ്യ​ക്ത​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തും. ഇ​തി​ന​പ്പു​റ​ത്തേ​ക്ക് ആ​രെ​യും ഇ​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കി​ല്ല.ഓ​രോ പ്ര​ധാ​ന ക​ട​വി​ലും പ​രി​ശീ​ല​നം ല​ഭി​ച്ച നീ​ന്ത​ൽ വി​ദ​ഗ്ധ​രെ​യും ലൈ​ഫ് ഗാ​ർ​ഡു​ക​ളെ​യും ലൈ​ഫ് ബോ​യ്, ലൈ​ഫ് ജാ​ക്ക​റ്റ്, ക​യ​ർ, ര​ക്ഷാ ബോ​ട്ട് എ​ന്നി​വ​യോ​ടൊ​പ്പം വി​ന്യ​സി​ക്കും.

ഒ​രേ സ​മ​യം ക​ട​വി​ൽ ഇ​റ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണം നി​യ​ന്ത്രി​ച്ച് ക്യൂ ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും. കു​ട്ടി​ക​ൾ, പ്രാ​യ​മാ​യ​വ​ർ, രോ​ഗി​ക​ൾ എ​ന്നി​വ​ർ​ക്ക് പ്ര​ത്യേ​ക ശ്ര​ദ്ധ​യും സ​ഹാ​യ​വും ന​ൽ​കും.ഇ​ന്നും നാ​ളെ പു​ല​ർ​ച്ചെ​യും ഐ​എം​ഡി, ജി​ല്ല എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ​സ് സെ​ന്‍റ​ർ എ​ന്നി​വ​യു​ടെ മു​ന്ന​റി​യി​പ്പ് പ​രി​ശോ​ധി​ക്ക​ണം. അ​പ​ക​ട സൂ​ച​ന ല​ഭി​ച്ചാ​ൽ ച​ട​ങ്ങു​ക​ൾ ഉ​ട​ൻ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

ച​ട​ങ്ങ് ന​ട​ത്തു​ന്ന ക​മ്മി​റ്റി​ക​ൾ പോ​ലീ​സ്, ത​ഹ​സീ​ൽ​ദാ​ർ, ഡി​ഇ​ഒ​സി എ​ന്നി​വ​യു​മാ​യി മു​ൻ​കൂ​ട്ടി ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ അ​നു​മ​തി വാ​ങ്ങി ഏ​കോ​പ​നം ഉ​റ​പ്പാ​ക്ക​ണം.

അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ജി​ല്ലാ ക​ൺ​ട്രോ​ൾ റൂം (1077) ​ആ​യി ബ​ന്ധ​പ്പെ​ടാം. പ്ര​ഥ​മ​ശു​ശ്രൂ​ഷാ കി​റ്റ്, ആം​ബു​ല​ൻ​സ്, പു​ല​ർ​ച്ചെ​യു​ള്ള ച​ട​ങ്ങു​ക​ൾ​ക്ക് മ​തി​യാ​യ വെ​ളി​ച്ചം, വ​ഴു​ക്ക​ൽ ഒ​ഴി​വാ​ക്കാ​ൻ ക​ട​വു​ക​ളി​ൽ സു​ര​ക്ഷി​ത ന​ട​പ്പാ​ത എ​ന്നി​വ ഒ​രു​ക്ക​ണം.

Tags : Nattuvishesham DistrictNews DeepikaNews Vavu Rituals

Recent News

Corehub Up