x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത്താ​യിമു​ക്കിൽ കാ​ര്‍​ഷി​ക വി​പ​ണി

വെബ്ഡെസ്ക്
Published: August 10, 2026 11:23 PM IST | Updated: August 10, 2026 11:23 PM IST

കൊ​ട്ടാ​ര​ക്ക​ര ഫാ​ര്‍​മേ​ഴ്‌​സ് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് ക​മ്പി​നി​യു​ടെ പാ​റാംകോ​ട് മ​ത്താ​യിമു​ക്ക് കാ​ര്‍​ഷി​ക വി​പ​ണി ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​എ​സ്. ഷി​ജു​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഓ​യൂ​ര്‍: കൊ​ട്ടാ​ര​ക്ക​ര ആ​ഗ്രോ ഫാ​ര്‍​മേ​ഴ്സ് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് ക​മ്പ​നി​യു​ടെ മൂ​ന്നാ​മ​ത് കാ​ര്‍​ഷി​ക വി​പ​ണി പാ​റം​കോ​ട് മ​ത്താ​യി മു​ക്കി​ല്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ കെ.​എ​സ്. ഷി​ജു​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​പ​ണി​യു​ടെ ആ​ദ്യ വി​ല്പ​ന വെ​ളി​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. രേ​ഖ ഇ​മ്മാ​നു​വേ​ല്‍ മാ​ര്‍​ത്തോ​മ ച​ര്‍​ച്ച് വി​കാ​രി ഫാ. റോ​ണി കെ.​ഐ​പ്പി​ന് ന​ല്‍​കി കൊ​ണ്ട് നി​ര്‍​വ​ഹി​ച്ചു. ഗ്രാ​മപ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍​മാ​രാ​യ വി. ​ഹ​രി​ലാ​ല്‍ , അ​ശ്വ​തി അ​നി​ല്‍ കൃ​ഷി ഓഫീ​സ​ര്‍ ആ​ര്‍. രേ​ഷ്മ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ക​ര്‍​ഷ​ക​രാ​യ ഡാ​നി​യേ​ല്‍ കു​ട്ടി, രാ​ഘ​വ​ന്‍ , മോ​ഹ​ന​ന്‍ പി​ള്ള എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

ഫാ​ര്‍​മേ​ഴ്‌​സ് പ്രൊ​ഡ്യൂ​സേ​ഴ്സ് ക​മ്പ​നി​യു​ടെ ഉ​ദ്ദേ​ശ​ല​ക്ഷ്യ​ങ്ങ​ള​യും ക​ര്‍​ഷ​ക​ര്‍​ക്ക് ഇ​തു മൂ​ല​മു​ള്ള നേ​ട്ട​ങ്ങ​ളെ​യും കു​റി​ച്ച് ചെ​യ​ര്‍​മാ​ന്‍ മാ​ല​യി​ല്‍ അ​നി​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തി.

കാ​ര്‍​ഷി​ക വി​പ​ണി പ്ര​സി​ഡ​ന്‍റ് പാ​റം​കോ​ട് ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മപ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍​മാ​രാ​യ എ​സ്.​എ​ല്‍. അ​ജീ​ഷ്, അ​ഡ്വ. ആ​ര്‍. സു​നി​ല്‍​കു​മാ​ര്‍, സൂ​സ​ന്‍ അ​ച്ച​ന്‍​കു​ഞ്ഞ്, ബി​നോ​യ്, ആ​ഗ്രോ പ്രൊ​ഡ്യൂ​സേ​ഴ്സ് ക​മ്പ​നി​യു​ടെ ഡ​യ​റ​ക്ട​ര്‍ രാ​ജ​ഗോ​പാ​ല​ന്‍ നാ​യ​ര്‍, സി​സ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​സു​രേ​ഷ് കു​മാ​ര്‍ പാ​റ​ശാ​ല എ​ഫ്പി​ഒ ചെ​യ​ര്‍​മാ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍, വി​പ​ണി സെ​ക്ര​ട്ട​റി ടി. ​ശ്രീ​ലേ​ഖ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : Nattuvishesham DistrictNews DeepikaNews market

Recent News

Corehub Up