x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​രി​ത്രം പു​ന​ര്‍​ജി​നി​ക്കു​ന്നു, വാ​ര്‍​ത്താ ചി​ത്ര​ങ്ങ​ളി​ലൂ​ടെ...

വെബ്ഡെസ്ക്
Published: August 10, 2026 11:33 PM IST | Updated: August 10, 2026 11:33 PM IST

വാ​ര്‍​ത്താ ചി​ത്ര പ്ര​ദ​ര്‍​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്ത ശേ​ഷം എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി, സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മി​ഷ​ണ​ര്‍ അ​ഡ്വ. ടി.​കെ. രാ​മ​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ചി​ത്ര​ങ്ങ​ള്‍

കൊ​ല്ലം: സീ​നി​യ​ര്‍ ജേ​ർണ​ലി​സ്റ്റ് ഫോ​റം കേ​ര​ള 13-ാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന വാ​ര്‍​ത്താ ചി​ത്ര പ്ര​ദ​ര്‍​ശ​നം കാ​ണി​ക​ള്‍​ക്കു കൗ​തു​കം പ​ക​ര്‍​ന്നു. ഘ​ടി​കാ​ര​ങ്ങ​ളെ​പ്പോ​ലും നി​ശ്ച​ല​മാ​ക്കി​യ ച​രി​ത്ര നി​മി​ഷ​ങ്ങ​ള്‍ ഒ​പ്പി​യെ​ടു​ത്ത കാ​മ​റ​ക്ക​ണ്ണു​ക​ള്‍​ക്കു മു​ന്നി​ല്‍ ഒ​രി​ക്ക​ല്‍ കൂ​ടി കാ​ലം കൈ കൂ​പ്പി. സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഭാ​ര​ത​ത്തി​ലെ അ​വി​സ്മ​ര​ണീ​യ മൂ​ഹൂ​ര്‍​ത്ത​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ 70ല്‍​പ്പ​രം പ്ര​സ് ഫോ​ട്ടോഗ്രാഫ​ര്‍​മാ​രു​ടെ അ​മൂ​ല്യ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​നം കൊ​ല്ലം ക​ട​പ്പാ​ക്ക​ട സ്‌​പോ​ര്‍​ട്‌​സ് ക്ല​ബി​ലെ​ത്തി​യ വ​ന്‍ ജ​ന​ക്കൂ​ട്ട​ത്തി​നു കാ​ഴ്ചാ വി​ഭ​വ​ങ്ങ​ളു​ടെ നി​റ​സ​ദ്യ ത​ന്നെ വി​ള​മ്പി.

1993 മാ​ര്‍​ച്ച് 25ന് ​അ​ന്ത​രി​ച്ച ഭാ​ര്യ ക​ല്യാ​ണി​ക്കു​ട്ടി അ​മ്മ​യു​ടെ മൃ​ത​ദേ​ഹ​ത്തി​നു മു​ന്നി​ല്‍ വി​ങ്ങി​പ്പൊ​ട്ടി നി​ല​വി​ളി​ക്കു​ന്ന ലീ​ഡ​ര്‍ കെ. ​ക​രുു​ണാ​ക​ര​ന്റെ ചി​ത്ര​മാ​ണ് ഹൃ​ദ​യ​ഭേ​ദ​കം. സ​ദാ ചി​രി​ച്ചു മാ​ത്രം വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​യാ​റു​ള്ള ക​രു​ണാ​ക​ര​ന്‍ നി​ല​വി​ളി​ച്ചു പോ​യ അ​ത്യ​പൂ​ര്‍​വ നി​മി​ഷ​മാ​യി​രു​ന്നു പ്രി​യ​ത​മ​യു​ടെ വേ​ര്‍​പാ​ട്. എ​ക്‌​സ്പ്ര​സ് ദി​ന​പ​ത്ര​ത്തി​ലെ ഫോ​ട്ടൊ​ഗ്രാ​ഫ​ര്‍ കെ.​കെ. ര​വീ​ന്ദ്ര​ന്‍ പ​ക​ര്‍​ത്തി​യ​താ​ണ് ഈ ​അ​പൂ​ര്‍​വ ചി​ത്രം. ഇ​ന്ത്യ​യി​ലെ ര​ണ്ടാ​മ​ത്തെ വ​നി​താ ഫോ​ട്ടോ ജേ​ര്‍​ണ​ലി​സ്റ്റാ​ണ് സ​ര​സ്വ​തി ച​ക്ര​വ​ര്‍​ത്തി. പ​ത്ര​പ്ര​വ​ര്‍​ത്ത​ന​ത്തി​ലേ​ക്കു പോ​ലും വ​നി​ത​ക​ള്‍ ക​ട​ന്നു വ​രാ​തി​രു​ന്ന കാ​ല​ത്താ​ണ് സ​ര​സ്വ​തി കാ​മ​റ​യും തൂ​ക്കി അ​തി​സാ​ഹ​സി​ക​ത​യു​ടെ മാ​ധ്യ​മ രം​ഗ​ത്തി​റ​ങ്ങി​യ​ത്.

കൊ​ല്ലം ആ​ന​ന്ദ​വ​ല്ലീ​ശ്വ​ര​ത്താ​ണ് സ​ര​സ്വ​തി ജ​നി​ച്ച​തെ​ന്ന് ഇ​ന്നും അ​ധി​കം പേ​ര്‍​ക്ക​റി​യി​ല്ല. ഡെ​ല്‍​ഹി കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ച്ച അ​വ​ര്‍, 1982-ലെ ​ഏ​ഷ്യ​ന്‍ ഗെ​യിം​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ലി​യ സം​ഭ​വ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ച്ചി​ട്ടു​ണ്ട്. പ്ര​ശ​സ്ത വ​നി​താ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ഹോ​മൈ വ്യാ​ര​വാ​ല​യു​ടെ പി​ന്‍​ഗാ​മി​യാ​യാ​ണ് ഇ​വ​ര്‍ അ​റി​യ​പ്പെ​ടു​ന്ന​ത്. 72 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ 1987ലെ ​മീ​റ​റ്റ് ക​ലാ​പ​ത്തി​ന്‍റെ ലൈ​വ് ചി​ത്രം പ​ക​ര്‍​ത്തി പേ​രെ​ടു​ത്തി​ട്ടു​ള്ള സ​ര​സ്വ​തി ച​ക്ര​വ​ര്‍​ത്തി​യു​ടെ ഈ ​ചി​ത്രം പ്ര​ദ​ര്‍​ശ​ന​ത്തി​ലെ മു​ഖ്യ ആ​ക​ര്‍​ഷ​ണ​മാ​ണ്.

രാ​മു കാ​ര്യാ​ട്ടി​ന്‍റെ ചെ​മ്മീ​ന്‍ സി​നി​മ​യു​ടെ അ​മ്പ​താം വാ​ര്‍​ഷി​കാ​ഘോ​ഷ വേ​ള​യി​ല്‍ നാ​യി​കാ നാ​യ​ക​ന്മാ​രാ​യി​രു​ന്ന മ​ധു​വും ഷീ​ല​യും ഒ​രി​ക്ക​ല്‍​ക്കൂ​ടി തു​മ്പോ​ളി ക​ട​പ്പു​റ​ത്തെ​ത്തി​യ ക​ള​ര്‍​ചി​ത്രം പ​ക​ര്‍​ത്തി പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത് കൊ​ല്ലം മോ​ഹ​ന്‍.

പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന രാ​ജീ​വ് ഗാ​ന്ധി​യും പ​ത്‌​നി സോ​ണി​യാഗാ​ന്ധിയും​ ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര ദ​ര്‍​ശ​ന​ത്തി​ന് കേ​ര​ളീ​യ വേഷത്തിലെത്തിയ അ​തിമ​നോ​ഹ​ര​മാ​യ ചി​ത്രം പ​ക​ര്‍​ത്തി​യ​ത് എം.​വി. പൗ​ലോ​സ്.

മു​ഖ്യ​മ​ന്ത്രി ആ​യി​രി​ക്കെ ക​ണ്ണൂ​രി​ല്‍ വ​ച്ച് ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രു​ടെ ക​ല്ലേ​റി​ല്‍ പ​രു​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന ഉ​മ്മ​ന്‍ ചാ​ണ്ടി​യെ സ​ന്ദ​ര്‍​ശി​ക്കു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് വി.​എ​സ് അ​ച്യു​താ​ന​ന്ദ​ന്‍റെ ചി​ത്ര​വും വേ​റി​ട്ട​താ​ണ്.

കൊ​ല്ലം ചി​ന്ന​ക്ക​ട റെ​യി​ല്‍​വേ മേ​ല്‍​പാ​ല​ത്തി​ല്‍ ടി​പ്പ​ര്‍ ലോ​റി​ക്ക​ടി​യി​ല്‍ ര​ണ്ടു മ​ണി​ക്കൂ​റോ​ളം ജീ​വ​നു വേ​ണ്ടി പി​ട​ഞ്ഞ ശേ​ഷം മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ യു​വ​തി​യു​ടെ ക​ര​ള്‍ പി​ള​ര്‍​ത്തു​ന്ന ദൃ​ശ്യം പ​ക​ര്‍​ത്തി​യ​ത് ജെ​യിം​സ് ആ​ര്‍​പ്പൂ​ക്ക​ര.

കേ​ര​ള​ത്തി​ലെ റോ​ഡു​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ കു​റ​വി​നെ കു​റി​ച്ചും വാ​ഹ​ന​പ്പെ​രു​പ്പ​ത്തെ​ക്കു​റി​ച്ചും ലോ​ക്‌​സ​ഭ​യി​ല്‍ അ​ന്നു പ്ര​ത്യേ​ക സ​ബ്മി​ഷ​ന്‍ അ​വ​ത​രി​പ്പി​ച്ച എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ ഇ​ന്ന​ലെ ഈ ​ചി​ത്രം നോ​ക്കി നി​ല്‍​ക്കെ ക​ണ്ണീ​ര്‍ തു​ട​ച്ചു.

103 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ പെ​രു​മ​ണ്‍ തീ​വ​ണ്ടി ദു​ര​ന്ത​ത്തി​ന്റെ ഭ​യാ​ന​ക​ത അ​പ്പാ​ടെ പ​ക​ര്‍​ത്ത​പ്പെ​ട്ട പി. ​മു​സ്ത​ഫ​യു​ടെ ചി​ത്ര​വും ച​രി​ത്ര​ത്തി​ന്‍റെ ഓ​ര്‍​മ​പ്പെ​ടു​ത്ത​ലാ​യി.

1957ല്‍ ​കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ന്‍ ഇ​എം​എ​സ് ന​മ്പൂ​തി​രി​പ്പാ​ട് വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങു​ന്ന​താ​ണ് മ​റ്റൊ​രു ചി​ത്രം എം.​കെ ജോ​ണ്‍ പ​ക​ര്‍​ത്തി​യ​ത്.

വ​ല​തു കൈ​യി​ല്‍ ചെ​റി​യൊ​രു ബ്രീ​ഫ് കേ​സും ഇ​ട​തു കൈ​യി​ല്‍ വാ​രി​യെ​ടു​ത്ത് ഒ​ക്ക​ത്തു പി​ടി​ച്ചി​രി​ക്കു​ന്ന പേ​ര​ക്കു​ട്ടി​യും. പ​ട്ടാ​മ്പി റെ​യി​ല്‍ വേ ​സ്റ്റെ​ഷ​നി​ല്‍ നി​ന്ന് സാ​ധാ​ര​ണ കം​പാ​ര്‍​ട്ട്‌​മെ​ന്റി​ലാ​ണ് അ​ന്ന് ഇ​എം​എ​സ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​യ​ത്.

എ​ന്‍.​കെ പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി പ്ര​ദ​ര്‍​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ എ​സ് സു​ധീ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ര്‍ അ​ഡ്വ. ടി.​കെ. രാ​മ​കൃ​ഷ്ണ​ന്‍, പി. ​മു​സ്ത​ഫ, ദ​ത്ത​ന്‍ പു​ന​ലൂ​ര്‍, പ്ര​ദീ​പ് ആ​ശ്രാ​മം, ഡി. ​വേ​ണു​ഗോ​പാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews History

Recent News

Corehub Up