x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ന​ട​പ​ടി സ്വീകരിക്കും: മന്ത്രിമാർ

വെബ്ഡെസ്ക്
Published: August 10, 2026 11:31 PM IST | Updated: August 10, 2026 11:31 PM IST

കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട് മന്ത്രിമാരായ ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ് എന്നിവർ സന്ദർശിക്കുന്നു.

കൊ​ല്ലം: ക​ട​ല്‍​ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ പ്ര​ത്യേ​ക​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി​മാ​രാ​യ ബി​ന്ദു​കൃ​ഷ്ണ​യു പി.​സി. വി​ഷ്ണു​നാ​ഥും.
ക​ട​ലി​ല്‍​കാ​ണാ​താ​യ കൊ​ല്ലം സ്വ​ദേ​ശി ഗൗ​തം കൃ​ഷ്ണ​യു​ടെ​വീ​ട്ടി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ച​ശേ​ഷ​മാ​ണ് അ​റി​യി​ച്ച​ത്.

കാ​ലാ​വ​സ്ഥ പ്ര​വ​ച​ന​ത്തി​നും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നും രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​കും​വി​ധ​മു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കും. തീ​ര​സു​ര​ക്ഷ​യ്ക്കും തീ​ര​ശോ​ഷ​ണം ത​ട​യാ​നും പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കും. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ഊ​ര്‍​ജി​ത​മാ​യി തു​ട​രു​ക​യാ​ണെ​ന്നും കു​ടും​ബ​ത്തി​ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പാ​ക്കു​മെ​ന്നും ഇ​രു​വ​രും അ​റി​യി​ച്ചു.

ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ല നൗ​ഷാ​ദ്, രാ​ഷ്്‌ട്രീയ ക​ക്ഷി നേ​താ​ക്ക​ള്‍, മ​ലത്സ്യത്തൊ​ഴി​ലാ​ളി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

കു​ടും​ബ​ത്തി​ന് പി​ന്തു​ണ ഉ​റ​പ്പാ​ക്കും: ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍

കൊ​ല്ലം: ക​ട​ലി​ല്‍ കാ​ണാ​താ​യ കൊ​ല്ലം സ്വ​ദേ​ശി ഗൗ​തം കൃ​ഷ്ണ​യു​ടെ കു​ടും​ബ​ത്തി​ന് സ​ര്‍​ക്കാ​ര്‍ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍. കു​ടും​ബാം​ഗ​ങ്ങ​ളെ വീ​ട്ടി​ലെ​ത്തി ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ആ​ശ്വ​സി​പ്പി​ച്ചു.

മി​ക​ച്ച ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ഉ​പാ​ധി​ക​ള്‍ സ​ര്‍​ക്കാ​ര്‍ ഒ​രു​ക്കു​മെ​ന്നും ഭാ​വി​യി​ല്‍ ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ള്‍​ത​ട​യാ​ന്‍ മി​ക​ച്ച ദു​ര​ന്ത​പ്ര​തി​രോ​ധ-​നി​വാ​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

 

Tags : Nattuvishesham DistrictNews DeepikaNews Measures

Recent News

Corehub Up