x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​നി​യി​ല്ലെ​ന്ന മൊ​ഴി​യി​ലും പൊ​ന്നോ​ണ പ്ര​തീ​ക്ഷ

സി.​ജി. ജി​ജാ​സ​ൽ
Published: August 20, 2026 01:20 AM IST | Updated: August 20, 2026 01:20 AM IST

തൃശൂരിൽ പൂ​വ​ട്ടി​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന സ​രോ​ജ.

തൃ​ശൂ​ർ: അ​വ​സാ​ന ഓ​ണം പ്ര​തീ​ക്ഷ​യു​ടെ പൊ​ന്നോ​ണ​മാ​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ​യാ​ണ് ത​മി​ഴ്നാ​ട് തി​രു​ച്ചി​റ​പ്പി​ള്ളി സ്വ​ദേ​ശി​യാ​യ അ​റു​പ​തു​കാ​രി സ​രോ​ജ ഇ​ത്ത​വ​ണ തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ലെ​ത്തി​യ​ത്.

ഓ​ണ​മെ​ന്ന​ത് പ​ഴ​മ​യു​ടെ​യും പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും​കൂ​ടി ആ​ഘോ​ഷ​മാ​ണെ​ന്നി​രി​ക്കെ മു​ള​യി​ൽ നി​ർ​മി​ച്ചെ​ടു​ക്കു​ന്ന പൂ​ക്കൂ​ട​ക​ളു​ടെ​യും വ​ട്ടി​ക​ളു​ടെ​യും വി​ല്പ​ന​യ്ക്കാ​യാ​ണ് സ​രോ​ജ കി​ഴ​ക്കേ​ഗോ​പു​ര​ന​ട​യ്ക്കു മു​ന്നി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. 150 രൂ​പ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ചെ​റി​യ പൂ​ക്കൂ​ട​ക​ൾ​ക്കൊ​പ്പം വ​ലി​പ്പ​ത്തി​ലും ഡി​സൈ​നി​ലും വൈ​വി​ധ്യ​ങ്ങ​ളു​മാ​യി 250 മു​ത​ൽ 1000 രൂ​പ വ​രെ​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളും ഇ​വി​ടെ സ​രോ​ജ നി​ർ​മി​ക്കു​ന്നു​ണ്ട്.

ചി​കി​ത്സാ​പി​ഴ​വ് ക​വ​ർ​ന്ന വെ​ളി​ച്ചം

ക​ഴി​ഞ്ഞ കാ​ൽ​നൂ​റ്റാ​ണ്ടോ​ള​മാ​യി തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ എ​ത്തു​ന്ന ഇ​വ​ർ​ക്ക് ഓ​ണ​ക്കാ​ല​മാ​ണ് ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​ത്. പ്രാ​യാ​ധി​ക്യ​ത്തെ തു​ട​ർ​ന്ന് ക​ണ്ണി​നു​ണ്ടാ​യ കാ​ഴ്ച​ക്കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ ത​മി​ഴ്നാ​ട്ടി​ൽ ചി​കി​ത്സ​യ്ക്ക് ഉ​ള്ള​തെ​ല്ലാം വി​റ്റു​പെ​റു​ക്കി ന​ൽ​കി. എ​ന്നാ​ൽ ചി​കി​ത്സാ​പി​ഴ​വു​മൂ​ലം ഇ​ടം​ക​ണ്ണി​ന്‍റെ കാ​ഴ്ച പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ടു. വ​ല​തു​ക​ണ്ണി​ന്‍റെ കാ​ഴ്ച കു​റ​യു​ക​യും ചെ​യ്തു. ര​ണ്ടു​ല​ക്ഷം രൂ​പ ന​ൽ​കി​യാ​ൽ കാ​ഴ്ച തി​രി​കെ​ല​ഭി​ക്കാ​ൻ ചി​കി​ത്സ​യു​ണ്ടെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചി​രു​ന്നു. മു​ന്പ​ത്തെ ദു​ര​നു​ഭ​വം ആ​വ​ർ​ത്തി​ക്കു​മോ എ​ന്ന ഭ​യ​വും രാ​വും പ​ക​ലും പ​ണി​യെ​ടു​ത്താ​ലും അ​ത്ര​യും തു​ക ഉ​ണ്ടാ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന​തും സ​രോ​ജ​യെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തു​ന്നു.

സ്വ​ന്ത​മാ​യി വീ​ടോ കു​ടും​ബ​മോ ഇ​ല്ലാ​ത്ത​തി​ൽ പൂ​ക്കൂ​ട​ക​ൾ വി​ല്പ​ന ന​ട​ത്തു​ന്ന ഇ​ട​ങ്ങ​ളി​ലാ​ണ് ഇ​വ​ർ ഇ​പ്പോ​ൾ അ​ന്തി​യു​റ​ങ്ങു​ന്ന​ത്.

വി​ല​പേ​ശ​ലു​ക​ളു​ടെ നോ​വ്

ത​മി​ഴ്നാ​ട്ടി​ൽ‌​നി​ന്നു വ​രു​ത്തി​ച്ച മു​ള​ക​ൾ കൊ​ണ്ടാ​ണ് ഇ​ത്ത​വ​ണ നി​ർ​മാ​ണം. കാ​ഴ്ച​ശ​ക്തി കു​റ​വാ​യ​തി​നാ​ൽ മു​ള ചീ​ന്തി​യെ​ടു​ക്കാ​ൻ ഇ​പ്പോ​ൾ ഏ​റെ സ​മ​യം വേ​ണ്ടി​വ​രു​ന്നു​ണ്ട്.
ഫോ​ട്ടോ​ഷൂ​ട്ടി​നും മ​റ്റു​മാ​യി എ​ത്തു​ന്ന പ​ല​രും ഇ​വ തേ​ടി​യെ​ത്താ​റു​ണ്ടെ​ങ്കി​ലും, ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ വി​ല അ​റി​യാ​തെ ക​ടു​ത്ത വി​ല​പേ​ശ​ൽ ന​ട​ത്തു​മ്പോ​ൾ സ​രോ​ജ നി​സ​ഹാ​യ​യാ​വു​ന്നു.

കാ​ഴ്ച പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ടേ​ക്കാ​മെ​ന്നി​രി​ക്കേ, തൃ​ശൂ​രി​ലേ​ക്കു​ള്ള ത​ന്‍റെ അ​വ​സാ​ന വ​ര​വാ​ണ് ഇ​തെ​ന്ന് സ​രോ​ജ വേ​ദ​ന​യോ​ടെ പ​റ​യു​ന്നു. ഇ​നി​യു​ള്ള കാ​ലം ക്ഷേ​ത്ര​പ​രി​സ​ര​ങ്ങ​ളി​ൽ അ​ഭ​യം​തേ​ടി ജീ​വി​ച്ചു​തീ​ർ​ക്കാ​നാ​ണ് ഈ ​വ​യോ​ധി​ക​യു​ടെ തീ​രു​മാ​നം.

Tags : golden Onam NattuVishasham DistrictNews

Recent News

Corehub Up