x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ലേ​ക്ക​ട​വ് പാ​ലം പൂ​ർ​ത്തി​യാ​യി​ട്ടും സ​മീ​പ​ന റോ​ഡ് എ​ങ്ങു​മെ​ത്തി​യി​ല്ല​

വെബ് ഡെസ്ക്
Published: August 20, 2026 01:04 AM IST | Updated: August 20, 2026 01:04 AM IST

മ​റ​വ​ൻ​തു​രു​ത്ത്-​ചെ​മ്പ് പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന മൂ​ലേ​ക്ക​ട​വ് പാ​ലം കെ. ​ബി​നി​മോ​ൻ എംഎ​ൽഎ ​സ​ന്ദ​ർ​ശി​ക്കു​ന്നു.

മ​റ​വ​ൻ​തു​രു​ത്ത്: മ​റ​വ​ൻ​തു​രു​ത്ത്-​ചെ​മ്പ് പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന മൂ​ലേ​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കാ​ത്ത​തി​നാ​ൽ ജ​നം വ​ള്ള​ത്തി​ൽ മ​റു​ക​ര​ ക​ട​ക്കു​ന്നു.
അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്ക​ണ​മെ​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ മു​റ​വി​ളി​യെ​ത്തു​ട​ർ​ന്ന് കെ. ​ബി​നി​മോ​ൻ എം​എ​ൽ​എ പാ​ലം സ​ന്ദ​ർ​ശി​ച്ചു. തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ല​ത്തു വി​ളി​ച്ചു​വ​രു​ത്തി​യ എം​എ​ൽ​എ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ചെ​യ്തു.

സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ നീ​ക്കി റോ​ഡി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് എംഎ​ൽ​എ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.
മ​റ​വ​ൻ​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ത​ങ്ക​രാ​ജ്, ക​ടു​ത്തു​രു​ത്തി ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സീ​തു ശ​ശി​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ എംഎ​ൽഎ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham Local News Mulekadavu bridge

Recent News

Corehub Up