x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പഴ​മ​യു​ടെ ഓ​ര്‍​മ​യു​ണ​ര്‍​ത്തി വെ​ല്‍​ക്കം ബോ​ര്‍​ഡ് പു​നഃ​സ്ഥാ​പി​ച്ചു

വെബ് ഡെസ്ക്
Published: July 31, 2026 09:40 PM IST | Updated: July 31, 2026 09:40 PM IST

അ​റ​ക്കു​ള​ത്തെ വെ​ൽ​ക്കം ബോ​ർ​ഡ് പു​തി​യ രൂ​പ​ത്തി​ൽ സ്ഥാ​പി​ച്ച​പ്പോ​ൾ.

അ​റ​ക്കു​ളം: മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യം ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്രോ​ജ​ക്ട് പ്ര​ദേ​ശ​ത്തേ​ക്ക് സ​ഞ്ചാ​രി​ക​ളെ സ്വാ​ഗ​തം ചെ​യ്തി​രു​ന്ന ബോ​ര്‍​ഡി​ന് പു​ത്ത​ന്‍ രൂ​പ​വും ഭാ​വ​വും. കേ​ര​ള​ത്തി​ന്‍റെ കെ​ടാ​വി​ള​ക്കാ​യ മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യ​ത്തി​ന്‍റെ പ്രൗഢി വി​ളി​ച്ചോ​തു​ന്ന വി​ധ​ത്തി​ലു​ള്ള വെ​ല്‍​ക്കം ബോ​ര്‍​ഡാ​ണ് പു​തി​യ​താ​യി 12-ാംമൈ​ലി​ന് സ​മീ​പം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ബോ​ര്‍​ഡ് വാ​ഹ​ന​മി​ടി​ച്ച് ത​ക​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്നു വൈ​ദ്യു​തി ബോ​ര്‍​ഡ് ഇ​ത് എ​ടു​ത്തു​മാ​റ്റി​യി​ട്ട് വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​രു​ന്നു.​ ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും ന​ല്‍​കി​യ നി​വേ​ദ​ന​ങ്ങളെ​ത്തു​ട​ര്‍​ന്നാ​ണ് ബോ​ര്‍​ഡ് പു​നഃ​സ്ഥാ​പി​ക്കാ​ന്‍ വൈ​ദ്യു​തി ബോ​ര്‍​ഡ് തീ​രു​മാ​നി​ച്ച​ത്.

പ​ഴ​യ അ​ള​വി​ല്‍ ബോ​ര്‍​ഡ് പു​നഃ​സ്ഥാ​പി​ച്ചാ​ല്‍ റോ​ഡി​നോ​ടു ചേ​ര്‍​ന്ന് വ​രു​മെ​ന്നും അ​തു വീ​ണ്ടും അ​പ​ക​ടം വി​ളി​ച്ചു​വ​രു​ത്തു​മെ​ന്നു​മു​ള്ള പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ റി​പ്പോ​ര്‍​ട്ട് കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ബോ​ര്‍​ഡ് പു​നഃ​സ്ഥാ​പി​ക്കാ​ന്‍ വൈ​ദ്യു​തി ബോ​ര്‍​ഡ് തീ​രു​മാ​നി​ച്ച​ത്.

റോ​ഡി​ന് വീ​തി കു​റ​വാ​യി​രു​ന്ന 1970ക​ളി​ല്‍ സ്ഥാ​പി​ച്ച ബോ​ര്‍​ഡ് ഇ​പ്പോ​ള്‍ വീ​തി കൂ​ടി​യ​തി​നാ​ല്‍ പ​ഴ​യ അ​ള​വി​ല്‍ സ്ഥാ​പി​ച്ചാ​ല്‍ അ​പ​ക​ടം ഉ​ണ്ടാ​കു​മെ​ന്നും വീ​തി​കൂ​ട്ടി നി​ര്‍​മി​ച്ചാ​ല്‍ കൂ​ടു​ത​ല്‍ ഫ​ണ്ട് വേ​ണ്ടി​വ​രു​മെ​ന്ന വൈ​ദ്യു​തി വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ റി​പ്പോ​ര്‍​ട്ടും വ​ന്ന​തോ​ടെ​യാ​ണ് ബോ​ര്‍​ഡ് പു​നഃ​സ്ഥാ​പി​ക്ക​ലി​ന് കാ​ല​താ​മ​സ​മു​ണ്ടാ​യ​ത്. വെ​ല്‍​ക്കം ഇ​ടു​ക്കി ഹൈ​ഡ്രോ ഇ​ല​ക്ട്രി​ക് പ്രോ​ജ​ക്ട് ആ​ന്‍ ഇ​ന്ത്യ -കാ​ന​ഡ പ്രോ​ജ​ക്ട് എ​ന്ന് എ​ഴു​തി​യി​രു​ന്ന കൂ​റ്റ​ന്‍ ബോ​ര്‍​ഡാ​യി​രു​ന്നു നേ​ര​ത്തേ റോ​ഡി​നു കു​റു​കെ സ്ഥാ​പി​ച്ചി​രു​ന്ന​ത്.

പ​ഴ​യ ത​ല​മു​റ​യ്ക്ക് ഏ​റെ ഓ​ര്‍​മ​ക​ള്‍ സ​മ്മാ​നി​ച്ചി​രു​ന്ന ബോ​ര്‍​ഡ് വീ​ണ്ടും വ​രു​മ്പോ​ള്‍ പ​ഴ​മ​ക്കാ​ര്‍ ഏ​റെ സ​ന്തോ​ഷ​ത്തി​ലും അ​ഭി​മാ​ന​ത്തി​ലു​മാ​ണ്. റോ​ഡി​നു മു​ക​ളി​ല്‍ ഉ​യ​ര്‍ന്നു​നി​ല്‍​ക്കു​ന്ന രീ​തി​യി​ലാ​ണ് ബോ​ര്‍​ഡ് പു​ന​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Tags : Nattuvishesham Districtnews Evoking memories

Recent News

Corehub Up