x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​വേ​ശ​മാ​യി... ഉ​ണ​ര്‍വാ​യി... പു​ത്ത​ന്‍ കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള കാ​ല്‍വ​യ്പാ​യി 140-ാമ​ത് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ​ദി​നം


Published: May 21, 2026 04:15 AM IST | Updated: May 21, 2026 04:15 AM IST

തൃ​ക്കൊ​ടി​ത്താ​ന​ത്തു ന​ട​ന്ന ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ ദി​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ.

തൃ​ക്കൊ​ടി​ത്താ​നം: സ​മു​ദാ​യ ശ​ക്തീ​ക​ര​ണ വ​ര്‍ഷ​ത്തി​ന്‍റെ സ​ന്ദേ​ശ​മു​യ​ര്‍ത്തി തൃ​ക്കൊ​ടി​ത്താ​നം ഫൊ​റോ​ന​പ​ള്ളി​യ​ങ്ക​ണ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച 140-ാമ​ത് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ​ദി​നാ​ച​ര​ണം പി​ന്നി​ട്ട വ​ര്‍ഷ​ങ്ങ​ളി​ലെ അ​തി​രൂ​പ​ത​യു​ടെ അ​തി​ശ​യി​പ്പി​ക്കു​ന്ന അ​ര്‍പ്പ​ണ​ബോ​ധ​ത്തി​ന്‍റെ അ​ഭി​മാ​നാ​ര്‍ഹ​മാ​യ സ്മ​ര​ണ​പു​തു​ക്ക​ലും പു​ത്ത​ന്‍കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള കാ​ല്‍വ​യ്പു​മാ​യി.

‘അ​തി​രൂ​പ​ത​യി​ല്‍ നാ​മൊ​രു കു​ടും​ബം’​ എന്ന ആ​ദ​ര്‍ശ​വാ​ക്യം അ​ന്വ​ര്‍ഥ​മാ​ക്കി വി​ശ്വാ​സ​ചൈ​ത​ന്യ​വും സ​ഭാ​സ്‌​നേ​ഹ​വും വി​ശ്വാ​സ​സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യാ​ണെ​ന്നും മാ​ര്‍ത്തോ​മ്മാ ശ്ലീ​ഹാ​യി​ല്‍നി​ന്നു കൈ​മാ​റി ല​ഭി​ച്ച വി​ശ്വാ​സം ഏ​റെ ത്യാ​ഗ​ത്തോ​ടെ​യും ക​ഠി​നാ​ധ്വാ​ന​ത്തി​ലും സം​ര​ക്ഷി​ച്ചു​പോ​രു​ന്ന ച​രി​ത്രം ഉ​യ​ര്‍ത്തി​ക്കാ​ട്ടു​ന്ന​തു​മാ​യി​രു​ന്നു തൃ​ക്കൊ​ടി​ത്താ​ന​ത്തു ചേ​ര്‍ന്ന സ​മ്മേ​ള​നം.

പു​തി​യ കാ​ല​ഘ​ട്ട​ത്തി​ല്‍ സ​ഭ പു​ത്ത​ന്‍വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്നു​ണ്ടെ​ന്ന യാ​ഥാ​ര്‍ഥ്യം മ​ന​സി​ലാ​ക്കി വി​ശ്വാ​സ​ത്തി​ല്‍നി​ന്ന് വെ​ളി​ച്ച​വും ശ​ക്തി​യും സ്വീ​ക​രി​ച്ച് മു​ന്നേ​റാ​നു​ള്ള ശ​ക്തി​യും ഊ​ർ​ജ​വു​മാ​യി സ​മ്മേ​ള​നം മാ​റി. കോ​ട്ട​യം മു​ത​ല്‍ അ​മ്പൂ​രി വ​രെ​യു​ള്ള അ​ഞ്ചു ജി​ല്ല​ക​ളി​ലെ ഇ​രു​ന്നൂ​റ്റ​മ്പ​തോ​ളം ഇ​ട​വ​ക​ക​ളി​ലെ നാ​ലു​ല​ക്ഷ​ത്തോ​ളം വ​രു​ന്ന വി​ശ്വാ​സി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും സ​ന്യ​സ്ത​പ്ര​തി​നി​ധി​ക​ളും അ​തി​രൂ​പ​ത​യി​ല്‍ സേ​വ​നം ചെ​യ്യു​ന്ന എ​ല്ലാ വൈ​ദി​ക​രും ഉ​ള്‍പ്പെ​ടെ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം​പേ​രാ​ണ് അ​തി​രൂ​പ​താ​ദി​ന​ത്തി​നു സാ​ക്ഷി​ക​ളാ​യ​ത്.

സ​മു​ദാ​യ​ത്തി​ന്‍റെ വ​ള​ര്‍ച്ച​യ്ക്ക് ഉ​ദാ​ത്ത​മാ​യ സം​ഭാ​വ​ന​ക​ള്‍ ന​ല്‍കി​യ സി​സ്റ്റ​ര്‍ ആ​ലീ​സ് ഫൈ​നാ സി​എം​സി., അ​ഡ്വ.​കെ.​സി. ജോ​ര്‍ജ് ക​ള​രി​ക്ക​ല്‍, ജോ​സ് ജോ​ണ്‍ വേ​ങ്ങാ​ന്ത​റ, ഏ​ബ്രാ​ഹം പു​ത്ത​ന്‍ക​ളം, സി.​എ. ആ​ന്‍റ​ണി ചെ​ന്നി​ത്ത​ല, കൂ​ടു​ത​ല്‍ മ​ക്ക​ളു​ള്ള ജി​നോ-​ടി​നു, ജോ​സ​ഫ്- ജോ​സി തു​ട​ങ്ങി​യ​വ​രെ​യും മി​ക​ച്ച യു​വ​സം​രം​ഭ​ക​രേ​യും സ​മ്മേ​ള​ന​ത്തി​ല്‍ ആ​ദ​രി​ച്ചു.

മി​ക​ച്ച ഇ​ട​വ​ക ബു​ള്ള​റ്റി​ന്‍, ഇ​ട​വ​ക ഡ​യ​റ​ക്ട​റി എ​ന്നി​വ​യ്ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും ന​ല്‍കി.
ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട്, വി​കാ​രി ജ​ന​റാ​ള്‍മാ​രാ​യ മോ​ണ്‍. മാ​ത്യൂ ച​ങ്ങ​ങ്ക​രി, മോ​ണ്‍. സ്‌​ക​റി​യ ക​ന്യാ​കോ​ണി​ല്‍, മോ​ണ്‍. ജോ​ണ്‍ തെ​ക്കേ​ക്ക​ര, ചാ​ന്‍സി​ല​ര്‍ ഫാ.​ഡോ. ജോ​ര്‍ജ് പു​തു​മ​ന​മു​ഴി​യി​ല്‍, പ്രൊ​ക്യു​റേ​റ്റ​ര്‍ ഫാ. ​ആ​ന്‍റ​ണി മാ​ളേ​യ്ക്ക​ല്‍, തൃ​ക്കൊ​ടി​ത്താ​നം ഫൊ​റോ​ന വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പു​ന്ന​ശേ​രി, അ​തി​രൂ​പ​താ​ദി​ന കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍മാ​രാ​യ ഫാ. ​ചെ​റി​യാ​ന്‍ ക​ക്കു​ഴി, ഫാ. ​ജോ​സ​ഫ് പാ​റ​യ്ക്ക​ല്‍, ഫാ. ​ജേ​ക്ക​ബ് ക​ള​ത്തി​വീ​ട്ടി​ല്‍,

ഡോ.​പി.​വി. ജ​റോം, ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍മാ​രാ​യ പി.​ജെ. ആ​ന്‍റ​ണി, ലി​സി ബി​ജു, ക​ണ്‍വീ​ന​ര്‍മാ​രാ​യ ഡെ​ന്നീ​സ് ജോ​സ​ഫ്, ലാ​ലി ഇ​ള​പ്പു​ങ്ക​ല്‍, സി​ബി​ച്ച​ന്‍ കൊ​ല്ല​ശേ​രി, ബാ​ബു പ​ഴ​യ​ചി​റ, സി​ബി ക​ള​ങ്ങ​ര, ലാ​ലി​ച്ച​ന്‍ പു​ളി​മൂ​ട്ടി​ല്‍, ജോ​ഷി കൊ​ല്ലാ​പു​രം, അ​ഡ്വ. ജോ​ര്‍ജ് വ​ര്‍ഗീ​സ്, ബേ​ബി ക​ല്ലു​പു​ര​യ്ക്ക​ല്‍, അ​ഡ്വ. ജോ​ബി​ന്‍ കു​റ്റി​ക്കാ​ട്ട്, മെ​ര്‍ലി​ന്‍ മാ​ത്യു, ടി.​ജെ. സോ​ജ​പ്പ​ന്‍, ജേക്ക​ബ് ക​ണി​യാം​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up