x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ങ്ങ​നാ​ശേ​രി​യി​ല്‍ വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍

വെബ് ഡെസ്ക്
Published: August 21, 2026 12:32 AM IST | Updated: August 21, 2026 12:32 AM IST

പ്രതീകാത്മക ചിത്രം

മാ​ന​വ​മൈ​ത്രി ഘോ​ഷ​യാ​ത്ര നാ​ളെ

ച​ങ്ങ​നാ​ശേ​രി: റേ​ഡി​യോ മീ​ഡി​യ വി​ല്ലേ​ജ്, ച​ങ്ങ​നാ​ശേ​രി ന​ഗര​സ​ഭ, വാ​ഴ​പ്പ​ള്ളി, കു​റി​ച്ചി, തൃ​ക്കൊ​ടി​ത്താ​നം, പാ​യി​പ്പാ​ട്, മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു​മ​യി​ല്‍ ഒ​രോ​ണം 2026 എ​ന്ന​ പേ​രി​ല്‍ വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി മീ​ഡി​യ വി​ല്ലേ​ജ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ ഫാ.​ ജോ​ഫി പു​തു​പ്പ​റ​മ്പി​ല്‍, വി​നു ജോ​ബ് എം​എ​ല്‍​എ എന്നിവർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മാ​ന​വ​മൈ​ത്രി ഘോ​ഷ​യാ​ത്ര ന​ട​ക്കും. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് ആ​രം​ഭി​ക്കു​ന്ന ഘോ​ഷ​യാ​ത്ര പെ​രു​ന്ന സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തി​ച്ചേ​രും. വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് റാ​ലി​യും പൊ​തു​പ്ലോ​ട്ടും മീ​ഡി​യ വി​ല്ലേ​ജി​ല്‍നി​ന്നും മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് എ​സ്ബി സ്‌​കൂ​ളി​ല്‍നി​ന്നും തൃ​ക്കൊ​ടി​ത്താ​നം, പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​സ്എ​ച്ച് സ്‌​കൂ​ളി​ല്‍നി​ന്നും കു​റ​ച്ചി പ​ഞ്ചാ​യ​ത്തും ന​ഗ​ര​സ​ഭ​യും മോ​ര്‍​ക്കു​ള​ങ്ങ​ര എ​കെ​എം സ്‌​കൂ​ളി​ല്‍നിന്നും ആ​രം​ഭി​ക്കും.

ക​ലാ​രൂ​പ​ങ്ങ​ളും നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ളും ഘോ​ഷ​യാ​ത്ര​യ്ക്ക് കൊ​ഴു​പ്പേ​കും

നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളു​ടെ അ​വ​ത​ര​ണം, ക​ലാ​രൂ​പ​ങ്ങ​ള്‍, തി​രു​വാ​തി​ര, ദ​ഫ്മു​ട്ട്, മാ​ര്‍​ഗം​ക​ളി തു​ട​ങ്ങി​യ വേ​ഷ​വി​ധാ​ന​ങ്ങ​ളോ​ടു​കൂ​ടി​യ വി​വി​ധ ഗ്രൂ​പ്പ് മ​ത്സ​ര ഇ​ന​ങ്ങ​ള്‍ ഘോ​ഷ​യാ​ത്ര​യ്ക്ക് കൊ​ഴു​പ്പേ​കും. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​വ​ര്‍​ക്ക് കാ​ഷ് പ്രൈ​സും ന​ല്‍​കും. ഘോ​ഷ​യാ​ത്ര പെ​രു​ന്ന ര​ണ്ടാം ന​മ്പ​ര്‍ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ സ​മാ​പി​ക്കു​മ്പോ​ള്‍ അ​വി​ടെ ചേ​രു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​നു ജോ​ബ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മി​ക​ച്ച ഘോ​ഷ​യാ​ത്ര​യ്ക്ക് പ​തി​നാ​യി​രം, ഏ​ഴാ​യി​രം, അ​യ്യാ​യി​രം എ​ന്ന ക്ര​മ​ത്തി​ല്‍ കാ​ഷ് അ​വാ​ര്‍​ഡു​ക​ള്‍ ന​ല്‍​കും.

എ​സ്എ​ച്ച് സ്‌​കൂ​ളി​ല്‍ മെ​ഗാ പൂ​ക്ക​ളം ഒ​രു​ക്കും

23ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ല്‍ ച​ങ്ങ​നാ​ശേ​രി എ​സ്എ​ച്ച് സ്‌​കൂ​ളി​ലാ​ണ് പൂ​ക്ക​ള മ​ത്സ​രം. മെ​ഗാ അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​ര​ത്തി​ന്‍റെ ഏ​റ്റ​വും പു​തു​മ​യാ​ര്‍​ന്ന പ്ര​ത്യേ​ക​ത, പൂ​ക്ക​ള​മി​ട്ട​ശേ​ഷം എ​ല്ലാ​വ​രും പു​റ​ത്തി​റ​ങ്ങു​മ്പോ​ള്‍ അ​ത് ഒ​റ്റ​പൂ​ക്ക​ള​മാ​ക്കി മാ​റ്റു​ന്നു എ​ന്ന​താ​ണ്. മൂ​ന്നു മ​ണി​ക്കൂ​റാ​ണ് ഒ​രു ടീ​മി​ന് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സ​മ​യം. ആ​ദ്യ ​മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ നേ​ടു​ന്ന​വ​ര്‍​ക്ക് 20,000, 15,000, 10,000 എ​ന്ന ക്ര​മ​ത്തി​ല്‍ കാ​ഷ് അ​വാ​ര്‍​ഡു​ക​ള്‍ ന​ല്‍​കും.

ക​ലാ​പ​രി​പാ​ടി​ക​ള്‍ മീ​ഡി​യ വി​ല്ലേ​ജി​ല്‍

24ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​കേ​ര​ളീ​യ ത​നി​മ​യും ആ​വേ​ശ​വും ഉ​ണ​ര്‍​ത്തു​ന്ന കൊകൊട്ടിക്കളി, നാ​ട​ന്‍ പാ​ട്ട്, മ​ല​യാ​ളി മ​ങ്ക (പെ​ണ്‍​കു​ട്ടി​ക​ള്‍), കു​ട്ടി​ക്കേ​സ​ര (ആ​ണ്‍ കു​ട്ടി​ക​ള്‍) മ​ത്സ​ര​ങ്ങ​ളാ​ണ് സ​മാ​പ​ന ദി​വ​സം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

മീ​ഡി​യാ വി​ല്ലേ​ജ് കാ​മ്പസിലാണ് പ​രി​പാ​ടിക​ള്‍ ന​ട​ക്കു​ന്ന​ത്. ഓ​ണം ഫെ​സ്റ്റി​വ​ലി​ല്‍ തു​ട​ക്ക​ദി​നം മു​ത​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​യി​ന്‍റുകൾ നേ​ടു​ന്ന പ​ഞ്ചാ​യ​ത്തി​ന് എം​എ​ല്‍​എ സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്യു​ന്ന എ​വ​റോ​ളിം​ഗ് ട്രോ​ഫി സ​മ്മാ​നി​ക്കും.

24ന് ​വൈ​കു​ന്നേ​രം ആ​റി​ന് മീ​ഡി​യ വി​ല്ലേ​ജി​ല്‍ ന​ട​ക്കു​ന്ന സ​മാ​പ​ന പൊ​തു​സ​മ്മേ​ള​നം വി​നു ജോ​ബ് എം​എൽഎ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റണി എ​ത്ത​യ്ക്കാട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​നി​മാ​താ​രം സ്മി​നു സി​ജോ വി​ശി​ഷ്ടാതിഥിയായിരിക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ഡി​വൈ​എ​സ്​പി എ​സ്.​ ആ​ഷാ​ദ്, ഫാ.​ ലി​ബി​ന്‍ തു​ണ്ടു​ക​ളം, ജോ​സു​കു​ട്ടി കു​ട്ടം​പേ​രൂ​ര്‍, കെ.​വി​പി​ന്‍​രാ​ജ്, ജോ​ബി തൂ​മ്പു​ങ്ക​ള്‍, ജ​സ്റ്റി​ന്‍ പോ​ള്‍, ടോ​ജി സെ​ബാ​സ്റ്റ്യ​ന്‍, സി​ജോ ജോ​സ​ഫ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Local News Onaghosham

Recent News

Corehub Up