x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​ത്രപ​രി​ശോ​ധ​നാ ക്യാ​മ്പ്

വെബ് ഡെസ്ക്
Published: September 6, 2026 12:37 AM IST | Updated: September 6, 2026 12:37 AM IST

നേ​ത്രപ​രി​ശോ​ധ​നാ ക്യാ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ടി​വി​പു​രം: വൈ​ക്കം ല​യ​ൺ​സ് ക്ല​ബ് ടി​വി​പു​രം പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ സം​യു​ക്താഭി​മു​ഖ്യ​ത്തി​ൽ ല​യ​ൺ​സ് ക്ല​ബ്ബിന്‍റെ ന​യ​നം സ​ഹ​സ്രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സൗ​ജ​ന്യ നേ​ത്രപ​രി​ശോ​ധ​നാ ക്യാ​മ്പ് ന​ട​ത്തി. ടി വി​പു​രം പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക്യാ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കു​മാ​ർ യെ​സ് ടെ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മിറ്റി ചെ​യ​ർ​പേ​ഴ്സ​ൺ നീ​തു​മോ​ൾ സ​നീ​ഷ്, പ​ഞ്ചാ​യ​ത്ത് അം​ഗം വി.​കെ.​ ശ്രീ​കു​മാ​ർ, ല​യ​ൺ​സ് റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ സു​രേ​ഷ്കു​മാ​ർ, സെ​ക്ര​ട്ട​റി മാ​ത്യു കെ. ​ജോ​സ​ഫ് കോ​ടാ​ലി​ച്ചി​റ, പ്രോ​ജ​ക്ട് ഡ​യ​റ​ക്‌​ട​ർ എ​ൻ. സി​ദ്ധാ​ർ​ഥ​ൻ, പി.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ​നാ​യ​ർ, തി​രു​വ​ല്ല ഐ ​മൈ​ക്രോ സ​ർ​ജ​റി ആ​ൻ​ഡ് ലേ​സ​ർ സെ​ന്‍റ​റി​ലെ ഡോ. ​സോ​ഫി​യ, അ​ൻ​മ​രി​യ സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തി​രു​വ​ല്ല ഐ ​മൈ​ക്രോ സ​ർ​ജ​റി ആ​ൻ​ഡ് ലേ​സ​ർ സെ​ന്‍റ​റി​ലെ ഡോ. ​സോ​ഫി​യ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

പ​രി​ശോ​ധ​ന​യി​ൽ തി​മി​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മു​ള്ള നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യും എ​പി​ൽ വി​ഭാ​ഗ​ക്കാ​ർ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ലും നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള വേ​ദ​നര​ഹി​ത ശ​സ്ത്രക്രി​യ ന​ട​ത്തു​മെ​ന്ന് ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കു​മാ​ർ യെ​സ് ടെ​ക്, സെ​ക്ര​ട്ട​റി മാ​ത്യു കെ . ​ജോ​സ​ഫ് കോ​ടാ​ലി​ച്ചി​റ എ​ന്നി​വ​ർ പ​റ​ഞ്ഞു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up