x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ര​ണാ​ന​ന്ത​രം ശ​രീ​രം മെ​ഡി​ക്ക​ൽ പ​ഠ​ന​ത്തി​നു വി​ട്ടു​ന​ൽകു​ന്ന സ​മ്മ​ത​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ച് കു​ടും​ബാം​ഗ​ങ്ങ​ൾ


Published: January 18, 2026 06:04 AM IST | Updated: January 18, 2026 06:04 AM IST

രാ​മ​ങ്ക​രി: അ​വ​യ​വ ദാ​ന​ത്തി​ന്‍റെ​യും ശ​രീ​ര ദാ​ന​ത്തി​ന്‍റെ​യും പ്ര​സ​ക്തി ജ​ന​ങ്ങ​ളി​ലാ​കെ എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പി ​എ​ൻ പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും സാ​മൂ​ഹി​ക സാം സ്ക്കാ​രി​ക രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യ കാ​വാ​ലം കൃ​ഷ്ണ​വി​ഹാ​റി​ൽ സു​രേ​ഷ് ബാ​ബു​വും കു​ടും​ബ​വും മ​ര​ണാ​ന​ന്ത​രം ത​ങ്ങ​ളു​ടെ ശ​രീ​രം മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ​ഠ​ന​ത്തി​നാ​യി വി​ട്ടു​ന​ല്കു​വാ​നു​ള്ള സ​മ്മ​ത​പ​ത്ര​ത്തി​ൽ ഒ​പ്പ് വെ​ച്ചു ന​ല്കി. ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് അ​നാ​ട്ട​മി അ​സി. പ്ര​ഫ ഡോ. ​സ്മി​ത ജി ​രാ​ജി​നാ​ണ് സ​മ്മ​ത​പ​ത്രം ന​ല്കി​യ​ത്.

സു​രേ​ഷ് ബാ​ബു​വി​നൊ​പ്പം യോ​ഗ ട്ര​യി​ന​റും കു​ങ്ഫു​വി​ൽ സെ​ക്ക​ന്‍റ് ഡാ​ൻ ബ്ലാ​ക്ക് ബെ​ൽ​റ്റ് ജേ​താ​വും, മി​ക​ച്ചൊ​രു പൊ​തു പ്ര​വ​ർ​ത്ത​ക​യു​മാ​യ ഭാ​ര്യ ബി​ന്ദു​മോ​ൾ (ലേ​ഖ കാ​വാ​ലം), ബി​രു​ദ പ​ഠ​ന​ത്തി​ന് ശേ​ഷം ഡ​യ​റ്റീ​ഷ​ൻ കോ​ഴ്സ് ചെ​യ്തു​വ​രു​ന്ന​തും കു​ങ്ഫു ഫ​സ്റ്റ് ഡാ​ൻ ബ്ലാ​ക്ക് ബെ​ൽ​റ്റ് ജേ​താ​വു​മാ​യ മൂ​ത്ത​മ​ക​ൾ ഗൗ​രി ശ​ങ്ക​രി, ബി​രു​ദ​പ​ഠ​ന​ത്തി​ന് ശേ​ഷം ക്വാ​ളി​റ്റി ക​ൺ​ട്രോ​ളിം​ഗ് (പെ​ട്രോ​ളി​യം) കോ​ഴ്സ് പ​ഠി​ക്കു​ന്ന​തി​നൊ​പ്പം.

എ​ട്ടാ​മ​ത് കു​ങ്ഫു നാ​ഷ​ണ​ൽ ചാ​ന്പ്യ​ൻ ഷി​പ്പി​ലെ സ്വ​ർ​ണ്ണ​മെ​ഡ​ൽ ജേ​താ​വു​മാ​യ മ​ക​ൻ ദ​യാ​ൽ കൃ​ഷ്ണ എ​ന്നി​വ​രാ​ണ് സ​മ്മ​ത​പ​ത്ര​ത്തി​ൽ ഒ​പ്പു​വച്ച​ത് മ​ര​ണ​ശേ​ഷ​വും ത​ങ്ങ​ളു​ടെ ശ​രീ​രം വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന് മു​തു​ൽ​ക്കൂ​ട്ടാ​ക​ണം എ​ന്ന വ​ലി​യ ചി​ന്ത​യാ​ണ് ഈ ​തീ​രു​മാ​ന​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് ഈ ​കു​ടും​ബം പ​റ​ഞ്ഞു. ന​ല്ലൊ​രു എ​ഴു​ത്തു​കാ​ര​ൻ കൂ​ടി​യാ​യ സു​രേ​ഷ് ബാ​ബു 2018ലെ ​പ്ര​ള​യ​കാ​ല​ത്തെ അ​നു​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ര​ചി​ച്ച ക​ന​ൽ തേ​ടു​ന്ന കാ​വ​ൽ​മാ​ട​ങ്ങ​ൾ എ​ന്ന കൃ​തി ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

Tags : nattu vishesham Family members sign consent medical study

Recent News

Corehub Up