കര്‍ഷക ദിനാഘോഷം എംപി എന്‍.കെ. പ്രേമചന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു.
തേവലക്കര: ചിങ്ങം ഒന്നിനോടനുബന്ധിച്ച് തേവലക്കര ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷം കൊല്ലം ലോക്സഭാ എംപി എന്‍.കെ. പ്രേമചന്ദ്രന് ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെ അധ്വാനമാണ് നാടിന്റെ ഭക്ഷ്യസുരക്ഷയുടെ അടിത്തറയെന്നും കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താന്‍ കര്‍ഷകര്‍ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കണമെന്നും എംപി പറഞ്ഞു. യുവതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനും വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അനില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ തേവലക്കരയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത കര്‍ഷകരെ ആദരിച്ചു. ഓണക്കോടി വിതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അരുണ്‍രാജ്, ഷേര്‍ളി ജേക്കബ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിസ്മി അനസ്, പാലയ്ക്കല്‍ ഗോപന്, ശഹുബാനത്ത്, ബ്ലോക്ക് മെമ്പര്‍മാരായ അഡ്വ. റിയാസ് ഖാന്, ജോയ് മോന് അരുനല്ലൂര്, അപര്‍ണ രാജേന്ദ്രന്, ബുഷറ, ആര് രാജീവന്, ജി. ജയകുമാര്‍, ബഷീര്‍കുട്ടി, പി. എച്ച.് റഷീദ്, ഓഫീസര്‍ വീണാ വിജയന്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സോണല്‍ സലീം തുടങ്ങിയവര്‍ പ്രസംഗിച്ചു.