x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​മ​പു​ര​ത്ത് ക​ര്‍​ഷ​ക വി​പ​ണി ആ​രം​ഭി​ച്ചു, ക​ര്‍​ഷ​ക​ര്‍​ക്ക് ആ​വേ​ശം


Published: June 13, 2026 10:12 PM IST | Updated: June 13, 2026 10:12 PM IST

രാ​മ​പു​രം: പ​ഞ്ചാ​യ​ത്തി​ലെ ക​ര്‍​ഷ​ക​രു​ടെ കാ​ര്‍​ഷി​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ര്‍​ഷി​ക വി​പ​ണി ആ​രം​ഭി​ച്ചു. എ​ല്ലാ വെ​ള്ളി​യാ​ഴ്ച​യും രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ റോ​സ​റി ഗ്രാ​മ​ത്തി​ലെ സെ​ന്‍റ് തോ​മ​സ് ഹാ​ളി​ല്‍ വി​പ​ണി ന​ട​ക്കും. വി​പ​ണി​യു​ടെ ആ​ദ്യ ദി​വ​സ​മാ​യ ഇ​ന്ന​ലെ നി​ര​വ​ധി ക​ര്‍​ഷ​ക​ര്‍ അ​വ​രു​ടെ കാ​ര്‍​ഷി​ക വി​ള​ക​ളു​മാ​യി വി​പ​ണി​യി​ലെ​ത്തി. പ​യ​ര്‍, വെ​ണ്ട​ക്ക, കോ​വ​ക്ക, ഏ​ത്ത​ക്കു​ല, റം​ബു​ട്ടാ​ന്‍ തു​ട​ങ്ങി​യ പ​ച്ച​ക്ക​റി, പ​ഴം വി​ഭ​വ​ങ്ങ​ളും, മു​യ​ല്‍, ശു​ദ്ധ​ജ​ല മ​ത്സ്യം, നാ​ട​ന്‍ താ​റാ​വ്, കോ​ഴി മു​ട്ട​ക​ള്‍ എ​ന്നി​ങ്ങ​നെ നി​ര​വ​ധി ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ ക​ര്‍​ഷ​ക​ര്‍ വി​ല്‍​ക്കു​വാ​നാ​യി എ​ത്തി​ച്ചു. കൊ​ണ്ടു​വ​ന്ന എ​ല്ലാ വി​ള​ക​ളും വി​റ്റ​ഴി​ച്ചു.
കാ​ര്‍​ഷി​ക വി​പ​ണി ആ​രം​ഭി​ക്കു​ന്ന​ത് അ​റി​ഞ്ഞ് നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​വി​ടേ​ക്ക് എ​ത്തി​യ​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശാ​ന്താ​റാം ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. മു​ന്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​മി​നി സി​ന്നി, സി​ബി തോ​മ​സ് കോ​യി​പ്പി​ള്ളി​ല്‍, ബി​നോ​യി ജെ​യിം​സ് ഊ​ടു​പു​ഴ, ജൈ​വ ക​ര്‍​ഷ​ക​ന്‍ മ​ധു ചൂ​ര​വേ​ലി​ല്‍, ജോ​ണ്‍​സ​ണ്‍ നെ​ല്ലു​വേ​ലി​ല്‍, തി​യോ​ഡോ​ഷ്യ​സ് എ​മ്മാ​നു​വ​ല്‍ ജൂ​ലി​യ​സ്, ജീ​മോ​ന്‍ കാ​രാ​ടി​യി​ല്‍, എ​ന്‍.​ആ​ര്‍. സ​ജീ​വ്, അ​ഗ​സ്റ്റി​ന്‍ തേ​വ​ര്‍​കു​ന്നേ​ല്‍, മാ​ര്‍​ട്ടി​ന്‍ പാ​ല​ത്തു​ങ്ക​ല്‍, ജോ​സ​ഫ് പു​തി​യി​ട​ത്തു​ചാ​ലി​ല്‍, ആ​ന്‍റോ വെ​ട്ടി​ക്ക​ല്‍, വി​ശ്വ​ന്‍ രാ​മ​പു​രം, വ​ക്ക​ച്ച​ന്‍ മേ​ച്ചേ​രി​ല്‍, ജോ​ണി ത​ച്ച​പ്പി​ള്ളി​ല്‍, ബാ​ബു വെ​ങ്ങാ​ലൂ​ര്‍, ജോ​ര്‍​ജു​കു​ട്ടി പാ​ട്ടാ​നി, ബോ​സ്‌​കോ തേ​വ​ര്‍​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Farmers' market begins Nattuvishesham District News

Recent News

Corehub Up