കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കൃഷിഭവന്റെയും കാർഷിക വികസന കർഷക ക്ഷേമവകുപ്പിന്റെും നേതൃത്വത്തിൽ ആരംഭിച്ച കർഷകചന്ത റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
കാഞ്ഞിരപ്പള്ളി: പഞ്ചായത്ത് കൃഷിഭവന്റെയും കാർഷിക വികസന കർഷക ക്ഷേമവകുപ്പിന്റെയും നേതൃത്വത്തിൽ കർഷകചന്തയ്ക്ക് തുടക്കമായി. കുരിശുങ്കൽ കൊട്ടാരം ബേക്കറിക്ക് സമീപമാണ് ഓണ സമൃദ്ധിയെന്ന പേരിൽ ചന്തയുടെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. 25 വരെ നടക്കുന്ന ചന്തയിൽ കർഷകരുടെ നാടൻ കൃഷി ഉത്പന്നങ്ങൾ ഉയർന്ന വിലയ്ക്കു വാങ്ങി വിപണിവിലയേക്കാൾ കുറച്ചാണ് നൽകുന്നത്.
റോണി കെ. ബേബി എംഎൽഎ കർഷകചന്ത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, ജില്ലാ പഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി, ബ്ലോക്ക് പഞ്ചായത്തംഗം ബേബി വട്ടയ്ക്കാട്ട്, കൃഷി ഓഫീസർ ശ്രീനാഥ്, അസിസ്റ്റന്റ് കൃഷി ഓഫീസർ വർഗീസുകുട്ടി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
പാറത്തോട്: കൃഷിഭവന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിലുള്ള ഓണം മാർക്കറ്റ് പാറത്തോട് ഓപ്പൺ മാർക്കറ്റിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയസ് കോക്കാട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സജി കുരീക്കാട്ട് അധ്യക്ഷത വഹിച്ചു.
എരുമേലി: പഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണസമൃദ്ധി കർഷകചന്ത എരുമേലി ടൗണിൽ ചാലക്കുഴി ബിൽഡിംഗിൽ പ്രവർത്തനം തുടങ്ങി. 25ന് സമാപിക്കും. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ കർഷകചന്ത ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം നാസർ പനച്ചി അധ്യക്ഷത വഹിച്ചു. കർഷക വികസനസമിതി അംഗങ്ങളായ റെജി അമ്പാറ, ടി.വി. ജോസഫ്, വി.പി. വിജയൻ, കെ.ജി. തങ്കപ്പൻ, ജോൺ തോപ്പിൽ, കൃഷി ഓഫീസർ വരദ ഗായത്രി എന്നിവർ പ്രസംഗിച്ചു.
കൂരാലി: എലിക്കുളം പഞ്ചായത്ത് കൃഷിഭവന്റെ ഓണസമൃദ്ധി കർഷകചന്ത പഞ്ചായത്ത് ഓഫീസിന് സമീപം കൂരാലി മൂഴയിൽ ബിൽഡിംഗിൽ തുടങ്ങി. 25 വരെ പ്രവർത്തിക്കും. കർഷകരിൽനിന്നു മൊത്തവിലയേക്കാൾ 10 ശതമാനം കൂട്ടി കാർഷികോത്പന്നങ്ങൾ സ്വീകരിച്ച് ഉപഭോക്താക്കൾക്ക് ചില്ലറ വിലയേക്കാൾ 30 ശതമാനം കുറച്ചാണ് നൽകുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കെ. പ്രവീൺ, അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ്, പാമ്പാടി ആത്മ ബിടിഎം ഡയാന സക്കറിയ, ആഷിക് ജോബി, അനസ് ഇലവനാൽ, ലാൽ മനോഹർ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews