x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ട്ട​ക​ത്ത​ല​മേ​ട് ഓ​ണം ടൂ​റി​സം ഫെ​സ്റ്റ് ഇ​ന്നു​മു​ത​ൽ

വെബ് ഡെസ്ക്
Published: August 22, 2026 10:52 PM IST | Updated: August 22, 2026 10:52 PM IST

പ്രതീകാത്മക ചിത്രം

കു​മ​ളി: ഒ​ട്ട​ക​ത്ത​ല​മേ​ട് വ്യൂ ​പോ​യി​ന്‍റി​ൽ ഓ​ണാ​ഘോ​ഷം ഇ​ന്നു മു​ത​ൽ 26 വ​രെ​ നടക്കും. രാ​വി​ലെ പത്തിന് ​ഒ​ന്നാം​മൈ​ൽ അ​മ​രാ​വ​തി സ്കൂ​ളി​ന് സ​മീ​പ​ത്തു​നി​ന്നു മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത് ആ​രം​ഭി​ക്കും. കു​മ​ളി ടൗ​ൺ ചു​റ്റി ഘോ​ഷ​യാ​ത്ര ഒ​ട്ട​ക​ത്ത​ല​മേ​ട്ടി​ൽ എ​ത്തി​ച്ചേ​രു​ന്ന​തോ​ടെ നാ​ലു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​കും.

25​നു രാ​വി​ലെ ഒ​ന്പ​തി​ന് വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. ഒ​ന്നാം​മൈ​ൽ മു​ത​ൽ ഒ​ട്ട​ക​ത്ത​ല​മേ​ട് വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലു​ള്ള​വ​ർ​ക്ക് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ർ മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വ​ടം​വ​ലി മ​ത്സ​ര​ം അ​ര​ങ്ങേ​റും.​

സ​മാ​പ​ന സ​മ്മേ​ള​നം 26നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് സി​റി​യ​ക് തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.​സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ സ​നൂ​പ് പു​തു​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കു​മ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​എം. വ​ർ​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. രാ​ത്രി ഏ​ഴു​മു​ത​ൽ ഇ​ടു​ക്കി പാ​ട്ടു​കൂ​ട്ടം അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​സ​ന്ധ്യ​യും ക​രോ​ക്കെ ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റും.

Tags : Nattuvishesham District News Ottakathamedu Tourism Fest

Recent News

Corehub Up