x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ന​ഡ​യി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യി എ​രു​മേ​ലി സ്വ​ദേ​ശി

വെബ് ഡെസ്ക്
Published: August 22, 2026 10:53 PM IST | Updated: August 22, 2026 10:53 PM IST

ക്രിസ്റ്റൻ ജോസ്

എ​രു​മേ​ലി: കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യി ചു​മ​ത​ല​യേ​റ്റ് എ​രു​മേ​ലി സ്വ​ദേ​ശി ക്രി​സ്റ്റ​ൻ ജോ​സ്. എ​രു​മേ​ലി ഒ​ഴ​ക്ക​നാ​ട് നാ​ഗ​ത്തു​ങ്ക​ൽ സി.​എ. ജോ​സ​ഫ് - മോ​ളി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ ക്രി​സ്റ്റ​ൻ ജോ​സ് 20നാ​ണ് കാ​ന​ഡ​യി​ലെ മു​ൻ​സി​പ്പ​ൽ പോ​ലീ​സ് സേ​ന​യാ​യ ടൊ​റ​ന്‍റോ പൊ​ലീ​സ് സ​ർ​വീ​സി​ൽ ഓ​ഫീ​സ​റാ​യി ചു​മ​ത​ല​യേ​റ്റ​ത്.

ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ൾ, കൂ​വ​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​ണ്. 20ന് ​ന​ട​ന്ന ഔ​ദ്യോ​ഗി​ക ച​ട​ങ്ങി​ൽ അ​ദ്ദേ​ഹം ത​ന്‍റെ പോ​ലീ​സ് ബാ​ഡ്ജ് സ്വീ​ക​രി​ച്ച് ചു​മ​ത​ല​യേ​റ്റു.

മെ​ട്രോ​പൊ​ളി​റ്റ​ൻ ന​ഗ​ര​മായ ടൊ​റ​ന്‍റോയിലെ സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള പോ​ലീ​സ് സേ​ന​യി​ലേ​ക്കാ​ണ് ക്രി​സ്റ്റ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ഒ​ന്‍റാ​രി​യോ പോ​ലീ​സ് കോ​ള​ജി​ലും ടൊ​റ​ന്‍റോ പോ​ലീ​സ് അ​ക്കാ​ദ​മി​യി​ലു​മാ​യി​രു​ന്നു ക​ഠി​ന​മാ​യ പ​രി​ശീ​ല​നം. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ക്രി​സ്റ്റ​ൻ ടോ​പ്പ് 25 റാ​ങ്കി​ൽ ഉ​ൾ​പ്പെ​ട്ടു. തു​ട​ർ​ന്ന് ടൊ​റ​ന്‍റോ പോ​ലീ​സ് കോ​ള​ജി​ലെ അ​ത്യാ​ധു​നി​ക മെ​ട്രോ​പൊ​ളി​റ്റ​ൻ ടാ​ക്റ്റി​ക്ക​ൽ, ലീ​ഗ​ൽ പ​രി​ശീ​ല​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു.

2018ലാ​ണ് ക്രി​സ്റ്റ​ൻ ജോ​സ് കാ​ന​ഡ​യി​ലേ​ക്ക് കു​ടി​യേ​റു​ന്ന​ത്. ഭാ​ര്യ: ആ​ഷ്മി ക്രി​സ്റ്റ​ൻ. സ​ഹോ​ദ​രി: ക്രി​സ്റ്റി മ​രി​യ ജോ​സ്.

Tags : NattuVishesham DistrictNews

Recent News

Corehub Up