എഐകെഎസ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട റബർ ബോർഡ് ഓഫീസിലേക്ക് നടത്തിയ കർഷക പ്രതിഷേധ മാർച്ച്.
ഈരാറ്റുപേട്ട: രാസവള-കീടനാശിനി വിലവര്‍ധന പിന്‍വലിക്കുക, വളത്തിന്റെ ലഭ്യത ഉറപ്പുവരുത്തുക, കേന്ദ്ര സർക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ പിന്‍വലിക്കുക, വന്യജീവി ശല്യത്തില്‍നിന്നു കര്‍ഷകരെ രക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എഐകെഎസ് പൂഞ്ഞാര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈരാറ്റുപേട്ട റബര്‍ ബോര്‍ഡ് ഓഫീസിലേക്ക് കര്‍ഷക പ്രതിഷേധ മാര്‍ച്ച് നടത്തി. അഖിലേന്ത്യ കിസാന്‍ സഭ സംസ്ഥാന കമ്മിറ്റി അംഗം പി.എസ്. സുനില്‍ ഉദ്ഘാടനം ചെയ്തു. എഐകെഎസ് ജില്ലാ കമ്മിറ്റി അംഗം മിനിമോള്‍ ബിജു അധ്യക്ഷത വഹിച്ചു.
Tags : Nattuvishesham District News