x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​മ്പത്തി​ക തി​രി​മ​റി: ഖാ​ദി ബോ​ർ​ഡ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ന് ഏ​ഴു കേ​സു​ക​ളി​ൽ 56 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും


Published: May 31, 2026 06:44 AM IST | Updated: May 31, 2026 06:44 AM IST

തി​രു​വ​ന​ന്ത​പു​രം: സാ​ന്പ​ത്തി​ക തി​രി​മ​റി ന​ട​ത്തി 21,88,599 ത​ട്ടി​യെ​ടു​ത്ത കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ർ​ഡി​ലെ മു​ൻ കാ​ഷ്യ​ർ​ക്കു സ​മാ​ന​മാ​യ ഏ​ഴു കേ​സു​ക​ളി​ൽ കോ​ട​തി 56 വ​ർ​ഷം ക​ഠി​ന​ത​ട​വും 2,80,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ 14 വ​ർ​ഷം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ഒ​രോ കേ​സി​ലും എ​ട്ടു വ​ർ​ഷം ക​ഠി​ന​ത​ട​വും 40,000 രൂ​പ വീ​ത​വു​മാ​ണ് പി​ഴ.

ശി​ക്ഷ കാ​ലാ​വ​ധി ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി. ആ​റ്റി​ങ്ങ​ൽ കോ​രാ​ണി സ്വ​ദേ​ശി ശി​വ​രാ​ജ​ൻ ചെ​ട്ടി​യാ​ർ(64) ആ​ണു കേ​സി​ലെ പ്ര​തി. പ്ര​ത്യേ​ക വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് പ്ര​തി​യെ ശി​ക്ഷി​ച്ച​ത്. പ്ര​തി 2001 ജ​നു​വ​രി 15 മു​ത​ൽ 2011 ജൂ​ണ്‍ ഒ​ന്നു വ​രെ കാ​ഷ്യ​റാ​യി ജോ​ലി നോ​ക്കു​ന്പോ​ൾ വി​വി​ധ കാ​ല​യ​ള​വു​ക​ളി​ലാ​യാ​ണ് 21,88,599 രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്.

വ്യാ​ജ ബി​ല്ലു​ക​ളും വൗ​ച്ച​റു​ക​ളും ഉ​ണ്ടാ​ക്കി​യാ​യി​രു​ന്നു ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത്. ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ൽ തി​രി​മ​റി ബോ​ധ്യ​മാ​യ​പ്പോ​ഴാ​ണ് കേ​സ് അ​ന്വേ​ഷ​ണം വി​ജി​ല​ൻ​സി​ന് കൈ​മാ​റി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി വി​ജി​ല​ൻ​സ് പ്രോ​സി​ക്യൂ​ട്ട​ർ വീ​ണ സ​തീ​ശ​ൻ ഹാ​ജ​രാ​യി.

Tags : Local News Nattuvishesham Trivandrum

Recent News

Corehub Up